കേ​സി​ല്‍​നി​ന്നു പി​ന്മാ​റി​യാ​ൽ പ​ത്തു ല​ക്ഷം, പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ഗ്‌​ന​വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍..! മോ​ന്‍​സ​നെ​തി​രേ യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ലെ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ​തി​രേ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി.

ചേ​ര്‍​ത്ത​ല സ്വ​ദേ​ശി​ക്കെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​ന​പ​രാ​തി​യി​ല്‍​നി​ന്നു പി​ന്‍​മാ​റാ​ന്‍ മോ​ന്‍​സ​ന്‍ ഇ​ട​പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ത​ന്‍റെ ജീ​വ​നു​പോ​ലും ഭീ​ഷ​ണി​യു​ണ്ടെ​ന്നും പീ​ഡ​ന​ക്കേ​സി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

മോ​ന്‍​സ​ന്‍റെ പ​ക്ക​ലു​ള​ള മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ട​ക്കം പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ന​ലെ ഓ​ണ്‍​ലൈ​ന്‍ ആ​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെ​ന്നു കാ​ണി​ച്ച് ചേ​ര്‍​ത്ത​ല നോ​ര്‍​ത്ത് സ്വ​ദേ​ശി​യാ​യ എ​സ്. ശ​ര​ത്തി​നെ​തി​രേ യു​വ​തി 2021 ഫെ​ബ്രു​വ​രി​യി​ല്‍ ക​ള​മ​ശേ​രി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

മോ​ന്‍​സ​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ണ് ശ​ര​ത്തി​ന്‍റെ കു​ടും​ബം. പ​രാ​തി പി​ന്‍​വ​ലി​ക്കാ​ൻ മോ​ന്‍​സ​ന്‍ ഗു​ണ്ട​ക​ളെ​യും രാ​ഷ്ട്രീ​യ​ക്കാ​രെ​യും ബി​സി​ന​സു​കാ​രെ​യും അ​യ​ച്ചു.

കേ​സി​ല്‍​നി​ന്നു പി​ന്മാ​റി​യാ​ൽ പ​ത്തു ല​ക്ഷം രൂ​പ ത​രാ​മെ​ന്നും കേ​സ് പി​ന്‍​വ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ ന​ഗ്‌​ന​വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും മോ​ന്‍​സ​ന്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment