കൊച്ചി: ഒട്ടകത്തിന്റെ എല്ല് ആനക്കൊമ്പാണെന്നു പറഞ്ഞ് അരക്കോടി രൂപയ്ക്കു മോന്സന് ബംഗളൂരു സ്വദേശിക്ക് വിറ്റ കഥയും പുറത്തുവന്നു.
തട്ടിപ്പ് തിരിച്ചറിഞ്ഞ ബംഗളൂരു സ്വദേശി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് ഇതുസംബന്ധിച്ച് മൊഴി നല്കി.
മോന്‍സന്റെ കലൂരിലെ വീട്ടില്‍നിന്നു പിടിച്ചെടുത്ത നാല് ആനക്കൊമ്പും മറ്റെന്തോ കൂട്ടിച്ചേര്‍ന്ന് നിര്‍മിച്ചതാണെന്നാണ് വനംവകുപ്പിന്റെ കണ്ടെത്തല്‍.
വന്‍തുകയുടെ വാച്ചും മോതിരവും മോന്സൻ സിനിമ, രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് കൈമാറിയിരുന്നു.
ഇതെല്ലാം മുംബൈയിലെയും കോല്‍ക്കത്തയിലെയും മാര്‍ക്കറ്റുകളിലെ വഴിയോര കച്ചവടക്കാരില്‍നിന്നു വാങ്ങിയതാണത്രേ.
പുരാവസ്തുക്കൾക്കു പുറമെ മോന്സന് മാവുങ്കലിന്റെ ആഡംബരക്കാറുകള്‍ പലതും വ്യാജമെന്നും മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തി.
പല വാഹനങ്ങളുടെയും നമ്പര്‍ പ്ലേറ്റ് വ്യാജമാണ്. 20 വര്‍ഷം വരെ പഴക്കമുള്ള ഇറക്കുമതി കാറുകളാണ് നിസാര വിലയ്ക്ക് ഇയാള്‍ വാങ്ങിക്കൂട്ടിയത്.
കലൂരും ചേര്‍ത്തലയിലുമായി 30 ആഡംബര വാഹനങ്ങളാണ് ഇയാള്‍ക്കുള്ളത്. ഇതിൽ ഒരെണ്ണത്തിന് മാത്രമാണു കേരള രജിസ്ട്രേഷനുള്ളത്.