കൊച്ചി:പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരേ വീണ്ടും പീഡന പരാതി. മോന്‍സന്റെ മ്യൂസിയത്തിലെ ജീവനക്കാരിയാണ് പരാതി നല്‍കിയത്.
പല വാഗ്ദാനങ്ങളും നല്കി പീഡിപ്പിച്ചുവെന്നാണ് പരാതി. ജീവനക്കാരിയില്‍നിന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം മൊഴിയെടുത്തു.
പീഡനവുമായി ബന്ധപ്പെട്ടു ലഭിക്കുന്ന രണ്ടാമത്തെ പരാതിയാണിത്. മുമ്പ് മോന്‍സന്റെ മാസാജിംഗ് സെന്ററിലെ ജീവനക്കാരിയും പരാതി നല്‍കിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി പലതവണ പീഡിപ്പിച്ചുവെന്നാണ് മോന്‍സനെതിരേ കുട്ടിയുടെ അമ്മ നല്കിയ പരാതി.
പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു.നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം നടത്തുകയാണ്.
പെണ്‍കുട്ടിയുടെ മൊഴിയില്‍ ചില ജീവനക്കാരും തന്നെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. പോക്സോ കേസില്‍ മോന്‍സനെതിരേ ഇന്നലെ പെണ്‍കുട്ടിയുടെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു.
മോന്സന് റിമാന്‍ഡില്‍
മ്യൂസിയം നിര്‍മിക്കാമെന്ന് വിശ്വസിപ്പിച്ച് സന്തോഷ് എളമക്കരയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ മോന്സന് മാവുങ്കലിനെ റിമാന്‍ഡ് ചെയ്തു.
എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നവംബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. ഡിആര്‍ഡിഒ കേസിലും ഇയാളെ ക്രൈം ബ്രാഞ്ച് കളമശേരി യൂണിറ്റ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നു ആവശ്യപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷ ഇന്ന് പരിഗണിച്ചേക്കും.
അഞ്ഞൂറിൽപ്പരംവസ്തുക്കൾ
സന്തോഷിന്റെ പരാതിയില്‍ പെടുന്ന അഞ്ഞൂറിലധികമുള്ള പുരാവസ്തുക്കള്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജാരാക്കാനുണ്ടെന്നു അന്വേഷണ സംഘം വ്യക്തമാക്കി. മൂന്ന് കോടി മുപ്പത് ലക്ഷം രൂപയുടെ പുരാവസ്തുക്കള്‍ വാങ്ങി മോന്സന് പണം തരാതെ വഞ്ചിച്ചെന്നാണ് സന്തോഷിന്റെ പരാതി.
40 മുതല്‍ 60 വര്‍ഷം വരെ മാത്രം പഴക്കമുള്ള പുരാവസ്തുക്കള്‍ കാട്ടി മോന്സന് ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്നാണ് ആരോപണം. തൊണ്ടി മുതല്‍ എന്ന നിലയില്‍ ഇവ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട്.
ഇതിന് മുന്നോടിയായി തെളിവെടുപ്പിന്റെ ഭാഗമായി കഴിഞ്ഞദിവസം മോന്‍സന്റെയും സന്തോഷിന്റെയും സാന്നിധ്യത്തില്‍ 500ല്‍ പരം പുരാവസ്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു.
ചെമ്പോല തിട്ടൂരംപരിശോധിക്കാന്പ്രത്യേക സംഘം വേണം
അതിനിടെ മോന്‍സന്റെ കൈവശമുണ്ടായിരുന്ന ചെമ്പോല തിട്ടൂരം വിശദമായി പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്ക് സര്‍വേ ഒഫ് ഇന്ത്യ കേരള യൂണിറ്റ് എഎസ്ഐ ഡയറക്ടര്‍ക്ക് കത്ത് നല്കി.
ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട വിഷമായതിനാല്‍ ചെമ്പോല തിട്ടൂരത്തിന്റെ കാലപ്പഴക്കവും ലിപിയും സമഗ്രമായി പരിശോധിക്കേണ്ടതുണ്ട്. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആര്‍ക്കിയോളജി വിഭാഗത്തിലെ എല്ലാ മേഖലയില്‍ നിന്നുള്ള വിദഗ്ദ്ധരെ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.