കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പുകേസില്‍ നാലാം പ്രതി മുന്‍ ഡിഐജി എസ്. സുരേന്ദ്രന്റെ ഭാര്യയേയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.
സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, മോന്സന് മാവുങ്കലിന് പുരാവസ്തുക്കള്‍ എത്തിച്ചുനല്‍കിയ ശില്പി കിളിമാനൂര്‍ സ്വദേശി സന്തോഷ് എന്നിവരെക്കൂടി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിരുന്നു.
തട്ടിപ്പിന് കൂട്ടുനിന്നതിനാണ് ഇരുവരെയും പ്രതിചേര്ത്തിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.ഇതോടെ കേസിലെ പ്രതികളുടെ എണ്ണം ഏഴായി.
ബിന്ദുലേഖയുടെ അക്കൗണ്ടിലേക്ക് മോന്‍സന്റെ അക്കൗണ്ടില്‍നിന്ന് പണം എത്തിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്.തന്റെ പക്കലില്‍നിന്ന് എത്തിച്ചത് പുരാവസ്തുക്കള്‍ അല്ലെന്ന് അറിഞ്ഞിട്ടും മോന്‍സന്റെ തട്ടിപ്പ് പുറത്തുപറയാതെ കൂട്ടുനിന്നതാണ് സന്തോഷിനെ പ്രതിചേര്‍ക്കാന്‍ കാരണം.