കൊച്ചി: മോൻസണ് മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ഫലപ്രദമല്ലെന്നു ആരോപിച്ച് കേസിലെ പരാതിക്കാരനായ ഷമീർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തട്ടിപ്പിന് കൂട്ടുനിന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കി അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം.
ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
തട്ടിപ്പിൽ ഉദ്യോഗസ്ഥർക്ക് നേരിട്ട് പങ്കില്ലെന്നും ചില ഉദ്യോഗസ്ഥർ മോൻസണിൽനിന്ന് പണം വാങ്ങിയത് കടമായിട്ടാണെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട്.
പട്രോളിംഗ് ബുക്ക് മോൻസണ്ന്റെ കലൂരിലെ വീ്ട്ടിൽ വച്ചത് സ്വഭാവിക നടപടിയാണെന്നും, ഐജി ലക്ഷ്മണയ്ക്ക് സംഭവത്തിൽ പങ്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മോൻസണ്-പോലീസ് ബന്ധത്തിന്റെ വെളിപ്പെടുത്തൽ
അതേസമയം, മോൻസണും പോലീസും തമ്മിലുളള ബന്ധത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുമായി മോൻസന്റെ മുൻ ഡ്രൈവർ ജയ്സണ് ഇന്നെ രംഗത്തെത്തിയിരുന്നു.
മോൻസന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നും ഡിഐജിയുടെ ഔദ്യോഗിക വാഹനത്തിൽ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് ജെയ്സണ് വെളിപ്പെടുത്തിയത്.
സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന് മദ്യക്കുപ്പി നൽകാനും ഔദ്യോഗിക വാഹന ഉപയോഗിച്ചതായി ജെയ്സണ് വെളിപ്പെടുത്തി. കടുത്ത യാത്രാ നിയന്ത്രണങ്ങളുണ്ടായിരുന്ന കോവിഡ് കാലത്തായിരുന്നു ഈ യാത്രകൾ.
തൃശൂരിൽ അനിത പുല്ലയിലിന്റെ സഹോദരിയുടെ വിവാഹ വേദിയിൽ നിന്ന് നെടുന്പാശേരി എയർപോർട്ടിലേക്കുള്ള മോൻസന്റെ യാത്രയും പോലീസ് വാഹനത്തിലായിരുന്നുവെന്നും ജെയ്സണ് പറയുന്നു.
ഇതു വ്യക്തമാക്കുന്ന തെളിവുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയെന്നും അദ്ദേഹം പറയുന്നു.
ഐജി ലക്ഷ്മണയ്ക്കെതിരേ ആരോപണം
ഐജി ലക്ഷ്മണയ്ക്ക് എതിരേയും ജെയ്സണ് ആരോപണം ഉന്നയിച്ചു. കോവിഡ് കാലത്ത് മോൻസന്റെ കൂട്ടുകാർക്കായി ഐജി ലക്ഷ്മണ വ്യാപകമായി വാഹന പാസുകൾ നൽകി.
സ്വന്തം വാഹനത്തിൽ യാത്രചെയ്യുന്ന ഘട്ടത്തിലാണ് പരിശോധനകൾ ഒഴിവാക്കാൻ ഐജി ലക്ഷ്മണയുടെ കൈയൊപ്പും സീലും അടങ്ങിയ പാസുകൾ ഉപയോഗിച്ചത്.
മോൻസന്റെ കലൂരിലെ വീട്ടിൽനിന്ന് ഐജിയുടെ പേരിലാണ് പാസ് നൽകിയതെന്നും പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്ന വാട്സ് ആപ് ചാറ്റും ഫോണ് സംഭാഷണവും പുറത്തു വന്നിട്ടുണ്ട്.
കേസിൽ സാക്ഷിയായ ജെയ്സണ്് ക്രൈംബ്രാഞ്ചിനോടും ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞിരുന്നു. ചില ഫോട്ടോകളും തെളിവുകളായി കൈമാറിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.