തിരുവനന്തപുരം: മോൻസൻ വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും പി.ടി.തോമസാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്.
മോൻസൻ- പോലീസ് ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ശബരിമല ചെന്പോല മോൻസൻ വ്യാജമായി ഉണ്ടാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു.
എന്നാൽ ഇതിന് മറുപടിയായി ചെന്പോല സർക്കാർ ദുരുപയോഗം ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചെന്പോലയും മറ്റു പുരാവസ്തുക്കളും വ്യാജമാണോയെന്ന് അന്വേഷിക്കാൻ പുരാവസ്തു വകുപ്പിനോട് നിർദേശിച്ചിട്ടുണ്ടെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസനെ ആരെല്ലാം കണ്ടു,ആരെല്ലാം ചികിത്സ തേടി എന്നീ കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്.
ഇക്കാര്യം ഇപ്പോൾ പറയുന്നില്ല. ഈ സമയം ഭരണപക്ഷം സുധാകരന്റെ പേര് വിളിച്ച് പറയുന്നുണ്ട ായിരുന്നു. കെ.സുധാകരന് ഒന്നും പേടിക്കാനില്ലെന്ന് പി.ടിതോമസ് പറഞ്ഞു.
മോൻസൻ തട്ടിപ്പുകാരനെന്ന് അറിയാതെയാണ് സുധാകരൻ ചികിത്സക്ക് പോയതെന്നും പി.ടി.തോമസ് വ്യക്തമാക്കി.
മോൺസണെതിരെ അന്വേഷണം ആവശ്യപ്പെട്ടത് ബെഹ്റ: മുഖ്യമന്ത്രി
തിരുവനന്തപുരം: മോൻസനുമായുള്ള ബന്ധത്തിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ സംരക്ഷിച്ച് മുഖ്യമന്ത്രി. മോൻസനെതിരെ അന്വേഷണം ആവശ്യപ്പെട്ടത് ബെഹ്റയാണ്.
2019 ജൂണിൽ അന്വേഷണം ആരംഭിച്ചു. 2019 ഡിസംബറിൽ ഇന്റലിജൻസിനോട് റിപ്പോർട്ട് തേടി. കൂടാതെ ഇഡിക്ക് കത്ത് നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
മോൻസന്റെ തട്ടിപ്പിന് പോലീസ് ഉദ്യോഗസ്ഥർ സഹായം ചെയ്തിട്ടില്ലെന്നും ആരെങ്കിലും സഹായം ചെയ്തിട്ടുണ്ടെ ങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.