വയറിളക്ക രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാം
* തിളപ്പിച്ച് ആറിയ ശുദ്ധ ജലം ഉപയോഗിക്കുക.
* പഴങ്ങളുംപച്ചക്കറികളും കഴുകി വൃത്തിയാക്കി ഉപയോഗിക്കുക.
* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പാകംചെയ്യുന്ന ഭക്ഷണങ്ങളും പഴച്ചാറുകളും
ഒഴിവാക്കുക. …തുടങ്ങിയവ വയറിളക്കരോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളാണ്.
കൊതുകുജന്യരോഗത്തിൽ നിന്നു രക്ഷനേടാം
* കൊതുകുജന്യ രോഗങ്ങളില്‍ നിന്നു രക്ഷനേടാനായി കൊതുക് പ്രജനനം ചെയ്യുന്നതിനുള്ള സാഹചര്യം
ഒഴിവാക്കുക. പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. പരിസരശുചിത്വം ശീലമാക്കുക.
* കൊതുകുവല(Mosquito net), മസ്ക്വിറ്റോ റിപ്പല്ലന്റ്സ് (Mosquito repellents), കൊതുകുതിരി തുടങ്ങിയവ വ്യക്തിപരമായ പ്രതിരോധത്തിന് ഉപയോഗിക്കാം.
എലിപ്പനിയിൽ നിന്നു രക്ഷനേടാം
മലിനജലവുമായുള്ള സമ്പര്‍ക്കത്തില്‍ ജോലി ചെയ്യുന്ന ആളുകള്‍ സുരക്ഷിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് രോഗബാധ ഏല്ക്കാതെ സൂക്ഷിക്കുക.
* രോഗ പ്രതിരോധത്തിനായി ഡോക്സിസൈക്ലിന്‍ തുടങ്ങിയ മരുന്നുകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം സ്വീകരിക്കേണ്ടതാണ്.
* പരിസര ശുചിത്വവും വ്യക്തിശുചിത്വവുമാണ് രോഗം തടയാനുള്ള വഴി.
വിവരങ്ങൾ: ഡോ. ഹേമലത പി.
കൺസൾട്ടന്റ് ഇൻ മെഡിസിൻ
എസ്യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.