കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ കാലവർഷം സാധാരണയിൽ കൂടുതലായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മുൻവഷങ്ങളിലെ അപേക്ഷിച്ച് 106% മഴ അധികം ലഭിക്കുമെന്നാണ് പ്രവചനം.
ജൂലൈ-സെപ്റ്റംബർ മാസങ്ങളിലായിരിക്കും അധികമഴ ലഭിക്കുക. കാലവർഷം സംസ്ഥാനത്ത് അഞ്ച് ദിവസത്തിനകം എത്തും. കഴിഞ്ഞ വർഷം ജൂൺ എട്ടിനായിരുന്നു കാലവർഷം എത്തിയിരുന്നത്. ആളപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യതയുണ്ട്.