ദേവിയുടെ വേഷത്തിൽ അഭിനയിക്കുന്നതിന്റെ ഭാഗമായി വ്രതമെടുക്കാനുറച്ച് തെന്നിന്ത്യൻ സൂപ്പർ നായിക നയൻതാര. ആർ.ജെ ബാലാജിയും എൻ.ജെ ശരവണനും ചേർന്ന് നിർമിക്കുന്ന മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലാണ് നയൻതാര ദേവിയുടെ വേഷത്തിൽ അഭിനയിക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുന്നതുവരെ വ്രതമെടുക്കാനാണ് നയൻതാരയുടെ തീരുമാനം. ഇതിന്റെ ഭാഗമായി മാംസാഹാരം ഉപേക്ഷിക്കുകയും പാർട്ടികളിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്യും.
2011ൽ റിലീസായ തെലുങ്ക് ചിത്രം രാമരാജ്യത്തിൽ സീതയുടെ വേഷം അഭിനയിക്കുന്പോഴും നയൻതാര വ്രതമെടുത്തിരുന്നു. ബാപു സംവിധാനം ചെയ്ത രാമരാജ്യത്തിൽ നന്ദമൂരി ബാലകൃഷ്ണയാണ് നായകനായി അഭിനയിച്ചത്.