സ്ത്രീകള്‍ തമ്മിലുള്ള സംഘര്‍ഷം കേരളത്തില്‍ വര്‍ധിക്കുകയാണോ? അതും പൊതുമധ്യത്തില്‍ വച്ച്. സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞദിവസം മുക്കൂട്ടുതറയില്‍ രണ്ടു സ്ത്രീകള്‍ തമ്മില്‍ നടന്ന കൂട്ടയടിയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്ത്രീകളുടെ അടിയില്‍ റോഡുവരെ ബ്ലോക്കായി.
ഒരാളുടെ മൂക്കുപ്പൊട്ടി രക്തം വന്നതോടെ നാട്ടുകാര്‍ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ത്രീകളായതിനാല്‍ പിന്നീട് പിന്മാറുകയായിരുന്നു. ഒടുവില്‍ പോലീസെത്തിയാണ് പ്രശ്നങ്ങള്‍ പരിഹരിച്ചത്. ബാങ്ക് വളുപ്പില്‍ ലോട്ടറി വില്‍ക്കുന്ന ഗംഗാധരന് എന്ന വ്യക്തിയെ ചൊല്ലിയാണ് മധ്യവയസ്കരായ രണ്ടു സ്ത്രീകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
ബസിറങ്ങിയെത്തിയ സ്ത്രീയെ നി എന്തിനാണ് ഗംഗാധരന് ചേട്ടനെ കാണാന്‍ വന്നതെന്ന് ചോദിച്ച് തട്ടികയറുകയായിരുന്നു. നാട്ടുകാരില്‍ പലരും ഫോണ്‍ ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍. ചിലര്‍ പ്രശ്നം രമ്യതയിലെത്തിക്കാനുള്ള ശ്രമം നടത്തി എന്നാല്‍ സ്ത്രീകളായതിനാല്‍ പിന്മാറി. പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്തിട്ടില്ല.