പയ്യന്നൂര്‍: ഇന്ന് ചന്ദ്രന് ചൊവ്വയുടെ തൊട്ടരികില്‍ എത്തുന്നു. ഭൂമിയുടെ അടുത്തുകൂടി കടന്നു പോകുന്ന ചൊവ്വയെ ഇന്ന് ചന്ദ്രന്റെ തൊട്ടരികിലായി നഗ്നനേത്രം കൊണ്ട് കാണാന്‍ കഴിയുമെന്ന് പയ്യന്നൂര്‍ വാനനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഗംഗാധരന് വെള്ളൂര്‍.
ഒക്ടോബര്‍ ആറിന് ഭൂമിയോട് കൂടുതല്‍ അടുത്തെത്തിയ ചൊവ്വയെ ഇനിയും കണ്ടിട്ടില്ലാത്തവര്‍ക്ക് വേണ്ടിയുള്ള സുവര്‍ണാവസരം കൂടിയാണ് ഇന്നുള്ളതെന്നും അദ്ദേഹം അറിയിച്ചു.
ചന്ദ്രന്റെ തൊട്ട് വടക്കുഭാഗത്താണ് ചൊവ്വയെ കാണുക. ചന്ദ്രനോടൊപ്പം നില്ക്കുന്ന ചൊവ്വയെ രാത്രി ഒന്പതുമുതല് പുലര്‍ച്ചെ നാലുവരെ വരെ ആകാശത്ത് വ്യക്തമായി കാണുവാനാകും.