മണ്ണിലിറങ്ങിയ ചന്ദ്രനെ കാണണമെങ്കിൽ നേരെ കോൽക്കത്തയിലേക്കു പോകാം. അവിടെ ചരിത്രപേരുമയോടെ നിലകൊള്ളുന്ന വിക്ടോറിയ സ്മാരകഹാളിന്റെ അരികെയാണ് നിലാവെളിച്ചം വിതറി ചന്ദന്റെ ചെറുപതിപ്പുള്ളത്.
സംസ്ഥാന സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ ബ്രിട്ടീഷ് കൗണ്‍സിലാണ് മ്യൂസിയം ഓഫ് മൂണ്‍ സംരംഭത്തിന്റെ ഭാഗമായി ചന്ദ്രന്റെ ചെറുപതിപ്പ് ഒരുക്കിയിരിക്കുന്നത്. ബ്രിട്ടീഷ് കലാകാരനായ ലൂക് ജെറാമാണ് ഇതിന്റെ ശില്പി. നാസയുടെ ബഹിരാകാശ കാമറകൾ ഒപ്പിയെടുത്ത ചന്ദ്രന്റെ ചിത്രങ്ങളുടെ ത്രിമാന പതിപ്പ് ഒരുക്കിയായിരുന്നു നിർമാണം. 23 അടി വ്യാസമുണ്ട് ഈ ചെറുചന്ദ്രന്‍.
വിദ്യാർഥികളുൾപ്പെടെയുള്ള സന്ദർശകരിൽ ബഹിരാകാശ പഠനത്തിൽ താത്പര്യമുണർത്തുകയെന്നതാണ് ചന്ദ്ര മ്യൂസിയത്തിലൂടെ ലക്ഷ്യമിടുന്നതെന്നു അധികൃതർ അറിയിച്ചു.