ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിൽ ജലത്തിന്റെ സാനിധ്യം കണ്ടെത്തിയെന്ന് ഐഎസ്ആർഒ. 5 മുതൽ 8 മീറ്റർ താഴ്ചയിൽ മഞ്ഞ് കട്ടകളായാണ് ജലമുള്ളത്. ധ്രുവപ്രദേശങ്ങള്‍ പരിശോധിച്ചപ്പോള്‍ ഉപരിതലത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ വെള്ളം ഉപരിതലത്തിനടിയില്‍ മഞ്ഞുകട്ടകളായി സ്ഥിതിചെയ്യുന്നതായി കണ്ടെത്തി.
ആദ്യത്തെ രണ്ട് മീറ്ററുകളിലെ ഭൂഗര്‍ഭ ഹിമത്തിന്റെ അളവ് ഇരുധ്രുവങ്ങളിലെയും ഉപരിതലത്തെക്കാള്‍ അഞ്ച് മുതല്‍ എട്ട് മടങ്ങ് വരെ വലുതാണെന്ന് അടുത്തിടെ നടന്ന പഠനം സൂചിപ്പിക്കുന്നു. ഈ കണ്ടെത്തല്‍ ഐഎസ്ആര്‍ഒയുടെ ഭാവി ചാന്ദ്രപര്യവേക്ഷണ പദ്ധതികള്‍ക്ക് സഹായമാകും.
സ്പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞർ ഐഐടി കാന്‍പൂര്‍, യൂണിവേഴ്സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയ, ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറി, ഐഐടി ധന്‍ബാദ് എന്നിവിടങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്.