മൂവാറ്റുപുഴ: ദുരിതബാധിതർക്കുള്ള ധനസഹായം അനർഹർ കൈപ്പറ്റിയതിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് വ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ധനസഹായത്തിന് അർഹരായവർക്ക് ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് പരാതി നിലനിൽക്കെയാണ് ചില ജനപ്രതിനിധികളുടെയും ബിഎൽഒമാരുടെയും അറിവോടെ പട്ടികയിൽ കൃത്രിമം കാണിച്ചിരിക്കുന്നത്.
വില്ലേജിൽനിന്ന് ലഭിച്ചിരിക്കുന്ന പലരുടേയും വിവരങ്ങൾ അപൂർണമാണ്. ഇവരെ തിരിച്ചറിയാൻ പോലും സാധിക്കുന്നില്ല. വെള്ളം കയറാത്ത വീടുകളിലും വാടകക്കാരനും ഉടമസ്ഥനും ധനസഹായം കൈപ്പറ്റിയതായി ആരോപണമുയർന്നിട്ടുണ്ട്.
ഇതിൽ പ്രതിഷേധിച്ചു കോണ്ഗ്രസ് ആവോലി മണ്ഡലം കമ്മിറ്റി നാളെ രാവിലെ 11 ന് മൂവാറ്റുപുഴ വില്ലേജ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ജോർജ് തെക്കുംപുറം അറിയിച്ചു. മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ സമരം ഉദ്ഘാടനം ചെയ്യും.