കറുകച്ചാൽ: കണറ്റിൽ ചാടിയ മൂർഖൻ പാന്പിനെ നാട്ടുകാർ കുരുക്കിട്ട് പിടിച്ചു. കറുകച്ചാൽ ടൗണിനു സമീപം പുത്തൻകുളം അലക്സാണ്ടറിന്റെ വീട്ടിലെ കിണറ്റിൽ ചാടിയ പാന്പിനെയാണ് പിടികൂടിയത്. വൈകുന്നേരം ആറരയോടെയാണ് കിണറ്റിൽ പാന്പിനെ കണ്ടെത്തിയത്. എട്ടരയോടെ നാട്ടുകാരിൽ ഒരാൾ കയറുകൊണ്ട് കുരുക്ക് ഉണ്ടാക്കി പാന്പിനെ കുടുക്കുകയായിരുന്നു.
കാഴ്ച്ചക്കാരുടെ എണ്ണം വർധിച്ചതോടെ പുറത്തെടുത്താൽ അപകടം ഉണ്ടാകുമെന്ന് കരുതി കണറ്റിനുള്ളിൽ തന്നെ മൂർഖനെ കെട്ടി നിർത്തിയിരിക്കുകയാണ്. നാട്ടുകാർ വനംവകുപ്പിലും പോലീസിലും വിരമറിയിച്ചിട്ടുണ്ട്.