ആ ഞെട്ടലിൽനിന്ന് കുഞ്ഞ് ഇതുവരെ മുക്തയായിട്ടില്ല; സ്വകാര്യ ഭാഗങ്ങളിൽ മാരക ക്ഷതം; മൂവാറ്റുപുഴയിലെ അഞ്ചുവയസുകാരിയുടെ മെഡിക്കൽ റിപ്പോർട്ട് ഞെട്ടിക്കുന്നത്


ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ചികിത്സയിൽ കഴിയുന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഞ്ചു വ​യ​സു​കാ​രി മ​ക​ൾ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യെ​ന്നു​ള്ള റി​പ്പോ​ർ​ട്ട് വ​ന്ന​തോ​ടെ കേ​സ് പു​തി​യ ദി​ശ​യി​ലേ​ക്ക്.

മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ നി​ന്നും റി​പ്പോർ​ട്ട് ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഏ​റ്റു​വാ​ങ്ങും. ഇ​തോ​ടെ കു​ട്ടി ചൂ​ഷ​ത്തി​നി​ര​യാ​യ​തു സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും.

സ്വകാര്യ ഭാഗങ്ങളിൽ മാരക ക്ഷതം
ചി​കി​ത്സ സം​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ചേ​ർ​ന്ന മെ​ഡി​ക്ക​ൽ ബോ​ർ​ഡാ​ണ് പ​രി​ക്ക് സം​ബ​ന്ധ​മാ​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ മാ​ര​ക​മാ​യ ക്ഷ​ത​മേ​റ്റു.

മൂ​ർ​ച്ച​യു​ള്ള വ​സ്തു ഉ​പ​യോ​ഗി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ലും കു​ട​ലി​ലു​ണ്ടാ​യ മു​റി​വു​ക​ൾ ലൈം​ഗി​ക പീ​ഡ​നം മൂ​ലം ഉ​ണ്ടാ​യ​താ​ണ്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പി. ​സ​വി​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗൈ​ന​ക്കോ​ള​ജി, ജ​ന​റ​ൽ സ​ർ​ജ​റി, ഫോ​റ​ൻ​സി​ക് തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സീ​നി​യ​ർ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചി​കി​ത്സ​യി​ൽ പ്രവേശിപ്പിച്ച സമ​യ​ത്തു​ണ്ടാ​യി​രു​ന്ന പ​രി​ക്കു​ക​ൾ കു​ട്ടി സൈ​ക്കി​ളി​ൽ നി​ന്നും വീ​ണ​പ്പോ​ൾ സം​ഭ​വി​ച്ച​ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി. കു​ട്ടി​യു​ടെ കാ​ലി​ന് ഒ​ടി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കൈ ​മു​ന്പ് ഒ​ടി​ഞ്ഞി​രു​ന്നു. കൈ​യി​ലും കാ​ലി​ലും മു​റി​വ് ഉ​ണ​ങ്ങി​യ​തി​ന്‍റെ പാ​ടു​ക​ളു​ണ്ട്.

ദി​വ​സ​ങ്ങ​ളോ​ളം ആ​വ​ശ്യ​ത്തി​നു ഭ​ക്ഷ​ണം ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ക​ണ്ടെ​ത്തി.ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​ൾ പൂ​ർ​ണ ആ​രോ​ഗ്യ സ്ഥി​തി​യി​ൽ എ​ത്തി​യ​താ​യും ബോ​ർ​ഡ് വി​ല​യി​രു​ത്തി.

അ​സം സ്വ​ദേ​ശി​ക​ളും മൂ​വാ​റ്റു​പു​ഴ പെ​രു​മു​റ്റ​ത്തു വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന​വ​രു​മാ​യ ദ​ന്പ​തി​ക​ളു​ടെ കു​ട്ടി​യാ​ണ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ക​ഴി​ഞ്ഞ 27നാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വ​യ​റു​വേ​ദ​ന​യും വ​യ​റി​ള​ക്ക​വു​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് കു​ട്ടി​യെ ആ​ദ്യം പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കു​ട്ടി​യു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ മു​റി​വ് ക​ണ്ടെ​ത്തി​യി​രു​ന്നു. കു​ട്ടി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ​തോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യെ അ​ടി​യ​ന്തര ശ​സ്ത്ര​ക്രിയ​ക്ക് വി​ധേ​യ​മാ​ക്കി.

പോലീസ് കേസ് ഗൗരവമായി എടുത്തില്ല
അ​ധി​കൃ​ത​ർ കു​ട്ടി​യു​ടെ സ്ഥി​തി സം​ബ​ന്ധി​ച്ചു​ള്ള വി​വ​രം പോ​ലീ​സി​നു കൃ​ത്യ സ​മ​യ​ത്ത് അ​റി​യി​ച്ചെ​ങ്കി​ലും പോ​ലീ​സ് സം​ഭ​വം ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ പീ​ഡ​നം സം​ബ​ന്ധി​ച്ചു​ള്ള റി​പ്പോാ​ർ​ട്ട് വ​രു​ന്ന​ത്.

കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ന​ല്ല പു​രോ​ഗ​തി​യു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ബോ​ർ​ഡ് ക​ണ്ടെ​ത്തി​യ വി​വ​രം ഇ​ന്നു മു​വാ​റ്റു​പു​ഴ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​സം സ്വ​ദേ​ശി​ക​ൾ മൂ​വ​ാറ്റു​പു​ഴ​യിൽ താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന തു​രു​ന്പെ​ടു​ത്ത സൈ​ക്കി​ളി​ൽനിന്നു വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് കു​ട്ടി​യ്ക്കു പ​രി​ക്കു​ക​ൾ പ​റ്റി​യതെ​ന്നാ​യി​രു​ന്നു മാ​താ​പി​താ​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

മുന്പും പീഡനത്തിനിരയായി
അ​ഞ്ചു വ​യ​സു​കാ​രി മു​ന്പും പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​ന്‍റെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ല​യ്ക്കും വാ​രി​യെ​ല്ലി​നും മു​ന്പ് പ​രി​ക്കേ​റ്റ​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി മെ​ഡി​ക്ക​ൽ ബോ​ർ​ഡ് കൂ​ടി തി​ങ്ക​ളാ​ഴ്ച വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തും. ലൈം​ഗി​ക പീ​ഡ​നം മാ​ത്ര​മ​ല്ല ക്രൂ​ര​മാ​യ മ​ർ​ദ​ന​ത്തി​നും കു​ട്ടി​ ഇ​ര​യാ​യ​താ​യി സൂ​ച​ന​യു​ണ്ട്.

വെ​ല്ലു​വി​ളി​യാ​യി ഭാ​ഷ
മൂ​വാ​റ്റു​പു​ഴ: അ​സം സ്വ​ദേ​ശി​നി​യാ​യ അഞ്ചുവ​യ​സു​കാ​രി മൂ​വാ​റ്റു​പു​ഴ​യി​ൽ നേ​രി​ട്ട​തു ക്രൂ​ര​പീ​ഡ​നം സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ഇ​ന്നു കൈ​മാ​റും. കു​ട്ടി​യു​ടെ ര​ഹ​സ്യ​ഭാ​ഗ​ങ്ങ​ളി​ൽ മാ​ര​ക​മാ​യി ക്ഷ​ത​മേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് ഡോ​ക്ട​ർ പോ​ലീ​സി​നു മൊ​ഴി ന​ല്കി​യ​ത്. ലൈം​ഗി​ക​പീ​ഡ​നം നേ​രി​ട്ട​തി​ന്‍റെ ഷോ​ക്കി​ൽ​നി​ന്നു കു​ട്ടി ഇ​തു​വ​രെ മു​ക്ത​യാ​യി​ട്ടി​ല്ല.

സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ൽ മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ടു​ണ്ടാ​യ മു​റി​വു​ക​ളാ​ണു​ള്ള​ത്.കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​നു നേ​രി​ടു​ന്ന വ​ലി​യൊ​രു വെ​ല്ലു​വി​ളി ഇ​വ​രു​ടെ ഭാ​ഷ​യാ​ണ്. ആ​സാ​മി​ലെ പ്രാ​ദേ​ശി​ക ഭാ​ഷ​യാ​ണ് കു​ടും​ബം സം​സാ​രി​ക്കു​ന്ന​ത്. ഇ​തു മ​ന​സി​ലാ​ക്കാ​ൻ പോ​ലീ​സി​നോ മ​റ്റു​ള്ള​വ​ർ​ക്കോ സാ​ധി​ക്കു​ന്നി​ല്ല.

ദ്വി​ഭാ​ഷി​യെ കൊ​ണ്ടു​വ​ന്നെ​ങ്കി​ലും അ​ത​ത്ര പ്ര​യോ​ജ​നം ചെ​യ്തി​ട്ടു​മി​ല്ല.സം​ഭ​വ​ത്തി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭം തു​ട​ങ്ങു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​സം​ഭ​വം മ​ണ്ഡ​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി​രു​ന്നു. ഇ​രു​പ​ക്ഷ​വും ചേ​രി​തി​രി​ഞ്ഞ് ഇൗ ​വി​ഷ​യ​ത്തി​ൽ വാ​ദ​പ്ര​തി​വാ​ദ​വും ന​ട​ത്തി​യി​രു​ന്നു.

കു​ട്ടി​ക്ക് ക്രൂ​ര പീ​ഡ​ന​മേ​റ്റ​താ​യി സൂ​ച​ന ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​വ​രു​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​മീ​ർ കോ​ണി​ക്ക​ൽ പ​റ​ഞ്ഞു. മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കു​ശേ​ഷം ക​ഴി​ഞ്ഞ 28നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

സ്ക​നിം​ഗി​ൽ കു​ട​ൽ പൊ​ട്ടി​യ​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കു​ഞ്ഞ് പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി തി​രി​ച്ച​റി​ഞ്ഞ​തോ​ടെ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചി​ട്ടും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​യാ​റാ​യി​ല്ലെ​ന്ന ആ​ക്ഷേ​പം പോ​ലീ​സി​നെ​തി​രേ​യും ഉ​യ​ർ​ന്നി​രു​ന്നു.

നാ​ല​ര​വ​യ​സു​കാ​രി​ക്കും സ​ഹോ​ദ​രി​ക്കും വ​യ​റി​ള​ക്ക​വും, വ​യ​റു​വേ​ദ​ന​യും ഉ​ണ്ടാ​യി​ട്ടാ​ണ് മു​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Related posts

Leave a Comment