മൂവാറ്റുപുഴ: നിയോജക മണ്ഡലത്തിൽ 19 റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി 2.25 കോടിയും വെള്ളപ്പൊക്കത്തെത്തുടർന്നു തകർന്ന 12 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കു ദുരന്തനിവാരണ വകുപ്പിൽനിന്ന് ഒരു കോടി രൂപയും ഉൾപ്പെടെ 31 റോഡുകൾക്കായി 3.25 കോടി രൂപ അനുവദിച്ചതായി എൽദോ ഏബ്രഹാം എംഎൽഎ അറിയിച്ചു.
ടെൻഡർ നടപടികൾ പൂർത്തിയാക്കി റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും എംഎൽഎ പറഞ്ഞു. മൂവാറ്റുപുഴ 130 ജംഗ്ഷൻ-അഞ്ചൽപെട്ടി റോഡിലെ ഓട നവീകരണത്തിന് 15 ലക്ഷം, പിറവം റോഡിലെ ഓട നവീകരണത്തിന് 10 ലക്ഷം, കക്കടാശേരി-കാളിയാർ റോഡിലെ അറ്റകുറ്റപ്പണികൾക്ക് 25 ലക്ഷം, കക്കടാശേരി-കാളിയാർ റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കട്ട വിരിക്കുന്നതിന് 25 ലക്ഷം, മൂവാറ്റുപുഴ-തേനി റോഡിന്റെ ഭാഗമായ കിഴക്കേക്കര ജംഗ്ഷനിൽ ഓട നിർമിക്കുന്നതിന് 15 ലക്ഷം, മാറാടി-പെരുവംമൂഴി റോഡ് നവീകരണത്തിന് 10 ലക്ഷം, വലിയപാടം-മാറാടി റോഡിന്റെ സംരക്ഷണ ഭിത്തി നിർമാണത്തിന് 20 ലക്ഷം, അന്പലംപടി-റാക്കാട് റോഡ് നവീകരണത്തിന് 10 ലക്ഷം, എറണാകുളം-തേക്കടി റോഡിന്റെ മൂവാറ്റുപുഴ ഭാഗത്തെ അറ്റകുറ്റപ്പണികൾക്ക് 15 ലക്ഷം, എംസി റോഡിലെ ഓടകളുടെ മുകളിലെ സ്ലാബുകളുടെ അറ്റകുറ്റപ്പണികൾക്ക് അഞ്ച് ലക്ഷം, മൈലക്കൊന്പ്-മടക്കത്താനം റോഡിന്റെ നവീകരണത്തിന് 20 ലക്ഷം, വാഴക്കുളം-ഏനാനല്ലൂർ റോഡിന്റെ നവീകരണത്തിന് 20 ലക്ഷം, ആനിക്കാട്-ഏനാനല്ലൂർ റോഡിന്റെ നവീകരണത്തിന് 10 ലക്ഷം, വാഴക്കുളം-പാറക്കടവ് റോഡിലെ ഓടനവീകരണത്തിന് ആറ് ലക്ഷം, വാഴക്കുളം ആരക്കുഴ റോഡിലെ ഓട നവീകരണത്തിന് ഏഴ് ലക്ഷം, കൂത്താട്ടുകുളം മാറിക റോഡ് നവീകരണത്തിന് 12 ലക്ഷം എന്നിങ്ങനെയാണ് അറ്റകുറ്റപ്പണികൾക്കായി തുക അനുവദിച്ചത്.
പുനരുദ്ധാരണ പ്രവൃത്തി വിഭാഗത്തിൽ മൂവാറ്റുപുഴ നഗരസഭയിലെ വളക്കുഴി റോഡിന് 10 ലക്ഷം, മാറാടി പഞ്ചായത്തിലെ അന്ത്യാളം-കലുങ്ക് പാലം റോഡിന് 10 ലക്ഷം, ശൂലം കണ്ടംചിറ കരിമാന്തടം റോഡിന് 10 ലക്ഷം, പായിപ്ര പഞ്ചായത്തിലെ പുളിമൂട്ടിൽ കോളനി റോഡിന് 10 ലക്ഷം, വാളകം പഞ്ചായത്തിലെ അന്പലത്തിങ്കൽ കടവ് റോഡിന് 1.50 ലക്ഷം, ആരക്കുഴ പഞ്ചായത്തിലെ കനാൽ ബണ്ട്-പൊട്ടൻമല-പൂഴിപാലം റോഡിന് 10 ലക്ഷം, പഞ്ചായത്ത് എൽപിഎസ് – പൊഴിഞ്ചുവട് റോഡിന് ഏഴ് ലക്ഷം, മധുരം ബേക്കറി സൂപ്പർ സോണിക് ലിങ്ക് റോഡിന് 10 ലക്ഷം, മഞ്ഞള്ളൂർ പഞ്ചായത്തിലെ കലയക്കാട്-വടകോട് റോഡിന് 10 ലക്ഷം, കൊച്ചങ്ങാടി റോഡിന് 10 ലക്ഷം, തൊക്കുമല-കാവന റോഡിന് 6.50 ലക്ഷം, വലിയങ്ങാടി-മാട്ടുപാറ റോഡിന് അഞ്ച് ലക്ഷം എന്നിങ്ങനെയും പണം അനുവദിച്ചത്. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടികാണിച്ച് എൽദോ ഏബ്രഹാം എംഎൽഎ മന്ത്രി ഇ. ചന്ദ്രശേഖരന് നിവേദനം നൽകിയിരുന്നു.