മുവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ വെളിപ്പെടുന്നത് ഞെട്ടിക്കുന്ന വരങ്ങൾ. തൊടുപുഴ പുറപ്പുഴ വരികിപ്പാറ കോളനിയിൽ പാറയിൽ വീട്ടിൽ അഖിൽ (27) ഭാര്യ കൊല്ലങ്കോട് കാക്കയൂർ ആനത്തോട് വീട്ടിൽ പ്രസീദ കുട്ടൻ (36)എന്നിവരാണ് അറസ്റ്റിലായത്.
അഖിൽ മുവാറ്റുപുഴ സ്വദേശിനിയായ പതിനേഴുകാരിയുമായി ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. അഖിലുമായിയുള്ള വിവാഹത്തിന് വീട്ടുകാർ എതിർപ്പായതോടെ രണ്ട് മാസം മുൻപ് വയനാട്ടിലെ വീട്ടിലേക്ക് കടത്തിക്കൊണ്ട് പോയി.
പെൺകുട്ടിയുടെ മാതാപിതാക്കൾ ഇതേച്ചൊല്ലി മുവാറ്റുപുഴ പോലീസിൽ പരാതി നൽകി. അവിടെ എത്തിയപ്പോളാണ് അഖിൽ വിവാഹിതനാണെന്ന് പെൺകുട്ടി അറിയുന്നത്.
മാസങ്ങൾക്ക് മുമ്പാണ് രണ്ട് കുട്ടികളുടെ അമ്മയായ പ്രസീദയുമായി അഖിൽ വിവാഹിതനായത്. തുടർന്ന് ഭാര്യ വീട്ടിലാണ് താമസം. പെൺകുട്ടിയെ വീട്ടിലെത്തിച്ചപ്പോൾ തനിക്ക് അഖിലിനെ പിരിയാനാകില്ലെന്ന നിലപാടിലായി പെൺകുട്ടി.
ചേട്ടന് വേറെ ബന്ധമുള്ളതിൽ തനിക്ക് പ്രശ്നമില്ലെന്നും മക്കളെ ഉപേക്ഷിച്ചു വന്ന തന്നെ വഴിയാതാരമാക്കരുതെന്നുമായിരുന്നു പ്രസീദയുടെ നിലപാട്. മൂവരും കൊല്ല ങ്കോട് പ്രസീദയുടെ വീട്ടിൽ ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.
ഇവിടെനിന്നും പെൺകുട്ടി രക്ഷപ്പെട്ടു തിരികെ പോന്നു. പെൺകുട്ടിയെ അന്വേഷിച്ചു പിന്തുടർന്ന് വരികയായിരുന്ന അഖിലിനെയും പ്രസീദയെയും മുവാറ്റുപുഴയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.