പയ്യന്നൂര്‍: ഭര്‍ത്താവിനോടൊപ്പമുണ്ടായിരുന്ന ചാനല്‍ അവതാരകയെ സദാചാര സംഘം അപമാനിച്ചുവെന്ന പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.തൃശൂര്‍ സ്വദേശിനിയായ നാല്പ്പത്തൊന്നുകാരിയുടെ പരാതിയിലാണ് കേസ്. ഇന്നലെ രാത്രി ഒമ്പതോടെ പാലത്തര പാലത്തിന് സമീപം ചേടിക്കുന്നിലാണ് സംഭവം. ഉദിനൂരില് നിന്ന് വരുന്ന വഴി തട്ടുകടയില്‍ നിന്ന് ദമ്പതികള്‍ ഭക്ഷണം കഴിച്ചിരുന്നു.
ഇവരെ പിന്തുടര്ന്നെത്തിയ സംഘമാണ് ദമ്പതികളെ തടഞ്ഞുവച്ച് ചോദ്യം ചെയ്യുകയും യുവതിയുടെ കൈയില്‍ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.