
മലയാള സിനിമയിലെ യുവനടി എസ്തറിനെതിരേ സദാചാരവാദികളുടെ ആക്രമണം. താരം നടത്തിയ മേക്ക് ഓവര്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് സദാചാരവാദികള്‍ അശ്ലീല കമന്റുമായി ആക്രമണം ആരംഭിച്ചത്.
നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ‘നായിക ആകാന്‍ വേണ്ടിയാണോ ഈ കഷ്ടപ്പാട്’, ‘ ഡ്രസ്സ് കുറയുന്തോറും അവസരം കൂടും’, ‘ ഈ കൊച്ചും ഈ വഴിക്കായോ’, ‘നല്ല ഡ്രസ്സ് ഇട്ടൂടെ’ തുടങ്ങിയ നിരവധി സദാചാര കമന്റുകളാണ് പ്രതീക്ഷപ്പെട്ടത്. എന്നാല്‍ എസ്തറിനെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തു വരുന്നുണ്ട്.
