ഓ​ണ്‍​ലൈ​ന്‍ വാ​യ്പ​യെ​ടു​ത്ത് തി​രി​ച്ച​ട​ച്ച യു​വ​തിക്കു ഭീ​ഷ​ണി! യു​വ​തി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പ​ണം ത​ട്ടാ​ന്‍ നീ​ക്കം

തി​രു​വ​ല്ല: ഓ​ണ്‍​ലൈ​നി​ലൂ​ടെ 10000 രൂ​പ വാ​യ്പ​യെ​ടു​ത്തു തി​രി​ച്ച​ട​ച്ച യു​വ​തി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ണ്ടും പ​ണം ത​ട്ടാ​ന്‍ നീ​ക്കം.

പ​രാ​തി​യി​ല്‍ യു​പി സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രെ തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​രി​ങ്ങ​ര സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ്.

ഓ​ണ്‍​ലൈ​നി​ല്‍ നി​ന്നു ല​ഭി​ച്ച ലി​ങ്ക് ഉ​പ​യോ​ഗി​ച്ച് യു​വ​തി ഒ​രു​വ​ര്‍​ഷം മു​മ്പ് യു​വ​തി യു​പി സ്വ​ദേ​ശി​ക​ളി​ല്‍ നി​ന്നു 10000 രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു.

കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ പ​ണം തി​രി​കെ അ​ട​യ്ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 25നു ​യു​വ​തി​ക്ക് യു​പി​യി​ല്‍ നി​ന്നും ഒ​രു ഫോ​ണ്‍ കോ​ള്‍ എ​ത്തി. ഓ​ണ്‍​ലൈ​ന്‍ വ​ഴി വീ​ണ്ടും 10000 രൂ​പ കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടു.

യു​വ​തി ഇ​തു നി​ര​സി​ച്ച​തോ​ടെ ഫോ​ണി​ലെ ഫോ​ട്ടോ​ക​ള്‍ ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ വി​വ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ടെ​ന്നു ഭീ​ഷ​ണി മു​ഴ​ക്കി.

പ​ണം ന​ല്‍​കാ​തെ വ​ന്ന​തോ​ടെ യു​വ​തി​യു​ടേ​തെ​ന്ന ത​ര​ത്തി​ല്‍ മോ​ര്‍​ഫ് ചെ​യ്ത അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ള്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഫോ​ണു​ക​ളി​ലെ​ത്തി.

ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യി​ല്‍ ഐ​ടി ആ​ക്്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​താ​യും സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment