മീ ടു കാംപെയ്‌നില്‍ മലയാളത്തില്‍ നിന്നും കുരുക്കിലായ അഭിനേതാക്കളില്‍ ഒരാളാണ് അലന്‍സിയര്‍. തന്മയത്വത്തോടെയുള്ള അഭിനയം കൊണ്ട് ആരാധകരെ രസിപ്പിച്ചെങ്കിലും പുറത്തുവരുന്ന വാര്‍ത്തകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് സിനിമയ്ക്ക് പുറത്തുള്ളവര്‍. ഉത്തരേന്ത്യയിലും മറ്റും ആക്രമണങ്ങള്‍ നടക്കുമ്പോള്‍ തുണിയില്ലാതെ റോഡിലൂടെ ഓടുന്നയാളുടെ തനിസ്വഭാവം പുറത്തു വന്നുവെന്ന പരിഹാസമാണ് എവിടെയും. ഇപ്പോള്‍ പുതിയതായി മറ്റൊരു പരാതി കൂടി ഉയര്‍ന്നു വരുന്നുണ്ട് നടനെതിരേ.
യുവനടിയാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. സംഭവത്തെപ്പറ്റി അവര്‍ പറഞ്ഞതിങ്ങനെ- എന്റെയും അയാളുടെയും ഒരു പൊതുസുഹൃത്ത് ഉച്ചഭക്ഷണത്തിനായി ക്ഷണിച്ചപ്പോള്‍ ഞാന്‍ അവിടെയെത്തി. തീന്‍മേശക്ക് മുന്നില്‍ അദ്ദേഹത്തെ കണ്ടു. അദ്ദേഹം മീന്‍കറി ഓര്‍ഡര്‍ ചെയ്തു. ഓരോ തവണയും മീന്‍ കഷ്ണത്തെ തൊടുമ്പോഴും സ്ത്രീ ശരീരവുമായി അതിനെ താരതമ്യം ചെയ്യുകയായിരുന്നു. ഓരോ ഭാഗമായി പിച്ചെടുത്ത് വിരലുകള്‍ നക്കി അത് അകത്താക്കി.
എന്നെ തുറിച്ചുനോക്കിക്കൊണ്ടായിരുന്നു ഇതെല്ലാം ചെയ്തത്. ഇതിനെ തുടര്‍ന്നു ഞാനും സുഹൃത്തും കൂടി അവിടെ നിന്ന് മടങ്ങി. അതേ ദിവസം ഷൂട്ട് നടന്നുകൊണ്ടിരിക്കെ അദ്ദേഹം എന്നെയും അവിടെയുണ്ടായിരുന്ന മറ്റുചില പെണ്‍കുട്ടികളുമൊക്കെ തുറിച്ചുനോക്കുകയായിരുന്നു. മുഖാമുഖം കാണുമ്പോഴൊക്കെ നാക്കുപയോഗിച്ച് ലൈംഗിക ചേഷ്ടകള്‍ കാട്ടി.
വൈകുന്നേരം ഒരു പാര്‍ട്ടി ഉണ്ടായിരുന്നു. അവിടെ വച്ച് അയാള്‍ ഒരു സ്ത്രീയുടെ അടുത്തെത്തുകയും അവരുടെ ശരീരത്തെയും ലൈംഗികതയും കുറിച്ച് വര്‍ണിക്കുകയും ചെയ്തു. എന്റെ അടുത്തെത്താന്‍ ശ്രമിക്കുമ്പോഴൊക്കെ അത് ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. അദ്ദേഹത്തിന്റെ സമീപനത്തെ എതിര്‍ത്ത ആ സ്ത്രീയെ അപമാനിക്കുന്നതും ഞാന്‍ കാണ്ടു.
അലന്‍സിയര്‍ക്കെതിരേ തങ്ങള്‍ക്ക് നിരവധി പരാതികള്‍ കിട്ടുന്നതായി വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അംഗം ദീദി ദാമോദരന്‍ വെളിപ്പെടുത്തി. അലന്‍സിയര്‍ക്കെതിരെ മാത്രമല്ല മറ്റ് പലര്‍ക്കുമെതിരെയും ഇതേ വിധത്തില്‍ പരാതികള്‍ തങ്ങള്‍ക്ക് മുമ്പാകെ വരുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം രേഖാമൂലമുള്ള പരാതികളല്ല ലഭിച്ചിട്ടുള്ളത്. ഈ പരാതികളില്‍ നിയമപരമായ നടപടികളെടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നും ദീദി വ്യക്തമാക്കി. ഇരയായവരോടുകൂടി അലോചിച്ചതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അവര്‍ വ്യക്തമാക്കി.