മന്ത്രി എ.കെ. ശശീന്ദ്രന്‍ ഫോണ്‍വിളിയില്‍ കുടുങ്ങിയ കൂടുതല്‍ വെളിപ്പെടുത്തലുമായി ചാനലില്‍ നിന്ന് രാജിവച്ച മാധ്യമപ്രവര്‍ത്തക. വിവാദ ചാനലിലെ റിപ്പോര്‍ട്ടറായിരുന്നു അല്‍ നീമ അഷ്‌റഫായിരുന്നു ചാനല്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവച്ചത്. തൊട്ടുപിന്നാലെ ഈ റിപ്പോര്‍ട്ടര്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പല ഞെട്ടിക്കുന്ന വെളിപ്പെടുത്തലും നടത്തിയിട്ടുണ്ട്. ചാനല്‍ പല വിഐപികളെയും കുടുക്കാന്‍ ലക്ഷ്യമിട്ടിരുന്നതായി അവര്‍ ആരോപിക്കുന്നു.
ഒരു വനിതാ വിഐപിയും മന്ത്രിമാരും ഉള്‍പ്പെടെ അഞ്ച് പേരായിരുന്നു ഈ ‘ഹിറ്റ്‌ലിസ്റ്റില്‍’ പ്രധാനമായുമുണ്ടായിരുന്നത്. കുടുക്കാനായി നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായ വനിതാ റിസപ്ഷനിസ്റ്റാണ് മന്ത്രിയുമായി സംസാരിച്ചതത്രേ. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള നാല് യുവതികളും ഒരു യുവാവുമായിരുന്നു സംഘത്തില്‍. 2016 ജൂണ്‍ മുതല്‍ ചാനലിന്റെ ട്രയല്‍ സംപ്രേഷണത്തില്‍ വിവിധ പരിപാടികള്‍ സംപ്രേഷണം ചെയ്തിരുന്നു. അഞ്ച് യുവ മാധ്യമപ്രവര്‍ത്തകരടങ്ങിയ പേരടങ്ങിയ ഈ അന്വേഷണസംഘത്തെ നയിച്ചിരുന്നത് സിഇഒയും രണ്ട് മുതിര്‍ന്ന സീനിയര്‍ എഡിറ്റര്‍മാരുമായിരുന്നു. ചാനലിലെ ഒരു യോഗത്തില്‍, ലക്ഷ്യങ്ങളെ സംബന്ധിച്ച വിവരണവും ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കി. കെണിയില്‍ പെടാന്‍ സാധ്യതയുള്ള ആളുകളുടെ പേരുകളുള്‍പ്പെടെ യോഗത്തില്‍ അവര്‍ പറഞ്ഞിരുന്നെന്നും അല്‍നീമ പറഞ്ഞു.
ഇത്തരത്തിലുള്ള നീക്കങ്ങളെയെല്ലാം താന്‍ എതിര്‍ത്തിരുന്നെങ്കിലും, ഇതെല്ലാം അവഗണിക്കപ്പെടുകയായിരുന്നുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. താന്‍ എതിര്‍ത്തതിനാല്‍ മറ്റ് നാല് പേര്‍ക്കും കൃത്യമായി വിഐപികളെ ലക്ഷ്യമായി നിശ്ചയിച്ച് നല്‍കുകയായിരുന്നു. നിര്‍ദേശങ്ങള്‍ നല്‍കിയിരുന്ന എഡിറ്റര്‍മാര്‍, തനിക്ക് പിന്നീട് ആളെ പറഞ്ഞുതരാമെന്ന് പറഞ്ഞു. റിസപ്ഷനിസ്റ്റില്‍നിന്ന് മാധ്യമപ്രവര്‍ത്തകയായ യുവതി ശശീന്ദ്രനുമായി അഭിമുഖം നടത്തിയ ദൃശ്യങ്ങള്‍ താന്‍ കണ്ടിരുന്നു. ആ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താന്‍ അല്‍നീമ തയാറായില്ല.