അമ്മ യോഗത്തില്‍ ദിലീപിനെ സംഘടനയിലേക്ക് തിരികെയെത്തിക്കണമെന്ന് ആവശ്യപ്പെട്ട നടിയുടെ അടുത്തകാലത്തെ സാമ്പത്തി സ്രോതസ് പോലീസ് അന്വേഷിക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന സംഘം തന്നെയാണ് ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നത്. ഈ നടിക്ക് ദിലീപിന്‍െ വരാനിരിക്കുന്ന ചില ചിത്രങ്ങളില്‍ വലിയ റോളുകള്‍ വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
താന്‍ മറ്റുള്ളവരുടെ ആവശ്യം അമ്മ യോഗത്തില്‍ ഉന്നയിക്കുക മാത്രമാണ് ചെയ്തതെന്നാണ് ഈ നടി പറയുന്നത്. എന്നാല്‍ ഇവര്‍ യോഗത്തിനു രണ്ടുദിവസം മുമ്പ് ചിലരുമായി ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബോധപൂര്മായിട്ടാണ് ഇവര്‍ ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
നേരത്തെ വിവാദ സ്വാമി സന്തോഷ് മാധവനുമായി ബന്ധമുണ്ടെന്ന ആരോപണം ഈ നടിക്കെതിരേ ഉയര്‍ന്നിരുന്നു. അന്ന് ഇവര്‍ക്ക് കാര്യമായ പ്രശ്നങ്ങളൊന്നും നേരിട്ടിരുന്നില്ല. ഇപ്പോള്‍ പുതിയ വിവാദത്തില്‍ ഇടംപിടിച്ചതോടെ മലയാള സിനിമയിലെ ഗ്യാംഗിന്റെ ഭാഗമായി കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാനുമായി.