തിരുവനന്തപുരം: ഭർതൃമതിയായ യുവതിയുടെ മോർഫ് ചെയ്ത വ്യാജനഗ്നചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ കൂടുതൽ പേർ കുടുങ്ങുമെന്ന് സൈബർ പോലീസ് .
കേസിലെ മുഖ്യപ്രതിയായ കാഞ്ഞിരംപാറ സ്വദേശിനി സൗമ്യ (23), ഇടുക്കി കട്ടപ്പന സ്വദേശി മിബിൻ ജോസഫ് എന്നിവരെ സൈബർ പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുണ്ടെ ന്ന് തെളിഞ്ഞതായി പോലീസ് വ്യക്തമാക്കി.
സുഹൃത്തിന്റെ ദാന്പത്യ ബന്ധം തകർക്കുന്നതിനായാണ് സുഹൃത്തിന്റെ ഭാര്യയുടെ വ്യാജമായുണ്ടാക്കിയ നഗ്നചിത്രങ്ങൾ നിർമിച്ച് പ്രചരിപ്പിച്ചതെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.
ഫേസ്ബുക്ക് പരിചയത്തിൽ…
ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്ന യുവാക്കളെ വശീകരിച്ച് ഇവരുടെ സഹായത്തോടെ ഫേക്ക് ഐഡി നിർമ്മിച്ചാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. പലരുടെയും ഫെയ്സ്ബുക്കിന്റെയും വാട്ട്സ് ആപ്പിന്റെയും വിവരങ്ങൾ സൗമ്യയായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
കംപ്യൂട്ടർ വിദഗ്ധയായ സൗമ്യ യുവാക്കളെ വാട്ട്സ് ആപ്പിലൂടെ വീഡിയോ കോൾ ചെയ്ത് മുഖം ഒഴികെയുള്ള തന്റെ ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചാണ് യുവാക്കളെ വശീകരിച്ചിരുന്നത്.
ശരീരം കാണിച്ചതിന് പ്രതിഫലമായി യുവാക്കളോട് വ്യാജ ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് ഐഡി നിർമ്മിച്ച് നൽകാൻ ആവശ്യപ്പെടുകയായിരുന്നു രീതി.
ഇത്തരത്തിലുള്ള വ്യാജ ഐഡിയിലൂടെയാണ് വീട്ടമ്മയുടെ മോർഫ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇടുക്കി സ്വദേശിയായ ബിപിൻ ജോസഫിന്റെ വാട്ട്സ് ആപ്പ് നന്പരിലൂടെയും ഇയാൾ നിർമ്മിച്ച് നൽകിയ ഫെയ്ക്ക് ഐഡിയിലൂടെയുമാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്.
ഫേക്ക് ഐഡി
ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് സൗമ്യ ഇത്തരത്തിൽ കാര്യങ്ങൾ ചെയ്തത്. ഇതിനായി മറ്റുള്ളവരുടെ ഫോണ്നന്പരും ഐഡിയും വിനിയോഗിക്കുകയായിരുന്നു.
സൗമ്യക്ക് വേണ്ടി വിദേശത്തും സ്വദേശത്തും ഉള്ള നിരവധി പേർ ഫേക്ക് ഐഡി നിർമ്മിച്ച് നൽകിയിരുന്നുവെന്നും അവരെല്ലാവരും കേസിൽ പ്രതിയാകുമെന്നും പോലീസ് വ്യക്തമാക്കി.
തിരുവനന്തപുരം സൈബർ സെൽ ഡിവൈഎസ്പി. ശ്യാംലാൽ, സിഐ. സിജു കെ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. സൈബർ പോലീസ് അധികൃതർ വ്യക്തമാക്കി.
വിവാഹ മോചിതയായ സൗമ്യ തന്റെ സൂഹൃത്തിന്റെ ഭാര്യയെ അകറ്റിയ ശേഷം അയാളോടൊപ്പം ജീവിക്കാനാണ് ഇത്തരത്തിൽ വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
റിമാൻഡിൽ കഴിയുന്ന സൗമ്യയെയും കൂട്ടാളി ബിപിനെയും കുടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.