തിരുവനന്തപുരം : ഫോട്ടോ മോർഫ് ചെയ്ത് മന്ത്രി വി.ശിവൻകുട്ടിയെ അപമാനിച്ച സംഘത്തിലെ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മന്ത്രി വി.ശിവൻകുട്ടി സിനിമാ നടനുമായി നിൽക്കുന്ന ഫോട്ടോയിൽ സിനിമാനടന്റെ മുഖത്തിന് പകരം പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിന്റെ മുഖം ചേർത്ത് മോർഫ് ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയായിരുന്നു.
പാലക്കാട് കണ്ണാടി കാഴ്ചപ്പറമ്പ് ഉപാസന വീട്ടിൽ പ്രതീഷ് കുമാർ (49)നെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി പോലീസ് തിരിച്ചറിഞ്ഞു.