തിരുവനന്തപുരം: മോർഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഡിജിപിയെ മുന്നിൽ നിർത്തി മുഖ്യമന്ത്രി ഫയൽ ഒപ്പിടുന്ന ചിത്രം ഭക്ഷണം കഴിക്കുന്നതായി മോർഫ് ചെയ്ത സംഭവത്തിലാണ് കേസ്.
കഴിഞ്ഞ ദിവസം പിണറായി പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തശേഷം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ കസേരയിലിരുന്ന് ജനറൽ ഡയറിയിൽ ഉദ്ഘാടനം ചെയ്തതായി മുഖ്യമന്ത്രി രേഖപ്പെടുത്തിയിരുന്നു. ഈ ചിത്രമാണ് മോർഫ് ചെയ്യപ്പെട്ടത്. ഈ ചിത്രത്തിൽ മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ചിത്രം മോർഫ് ചെയ്യുകയായിരുന്നു.