ദുബായി: പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഇംഗ്ലണ്ട് നായകൻ എയിൻ മോർഗന് ഒരു മത്സരത്തിൽ വിലക്ക്. വിലക്കിനു പുറമേ മാച്ച് ഫീയുടെ 40 ശതമാനം പിഴയും ഐസിസി മോർഗന് വിധിച്ചു.
ഇതോടെ പാക്കിസ്ഥാനെതിരായ നാലാം ഏകദിനം മോർഗനു നഷ്ടമാകും. വെള്ളിയാഴ്ചയാണ് മത്സരം. അതേസമയം മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് ആറ് വിക്കറ്റിന് വിജയിച്ചിരുന്നു. പാക്കിസ്ഥാന് മുന്നോട്ടുവെച്ച 359 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം 31 പന്ത് ബാക്കിനില്‍ക്കെ ഇംഗ്ലണ്ട് മറികടന്നത്.