ത​ല ക​റ​ങ്ങി ക​ട​ത്തി​ണ്ണ​യി​ൽ വീണു; ബോ​ധം വ​ന്ന​ശേ​ഷം വീ​ട്ടി​ലെ​ത്തി നോക്കിയപ്പോള്‍ മോ​തി​രം കാണാനില്ല; ഒടുവില്‍ കള്ളനെ പൊക്കി പോലീസ്‌

കൊ​ട്ടാ​ര​ക്ക​ര: ത​ല​ക​റ​ങ്ങി വീ​ണ യു​വാ​വി​ന്‍റെ മോ​തി​രം മോ​ഷ്ടി​ച്ച ആ​ളെ എ​ഴു​കോ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

എ​ഴു​കോ​ൺ അ​റു​പ​റ​ക്കോ​ണം ച​രു​വി​ള വീ​ട്ടി​ൽ ബി​ജു (മൈ​ഡി -49) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് സം​ഭ​വം.

എ​ഴു​കോ​ൺ സ്വ​ദേ​ശി​യാ​യ അ​ന​ന്തു​വി​ന്‍റെ മോ​തി​ര​മാ​ണ് മോ​ഷ്ടി​ച്ച​ത്. ത​ല ക​റ​ങ്ങി ക​ട​ത്തി​ണ്ണ​യി​ൽ കി​ട​ന്ന അ​ന​ന്തു​വി​ന്‍റെ വി​ര​ലി​ൽ നി​ന്നും മോ​തി​രം മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു.

ബോ​ധം വ​ന്ന​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​തി​രം ന​ഷ്ട​മാ​യ​ത​റി​യു​ന്ന​ത്. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

കൊ​ട്ടാ​ര​ക്ക​ര ഡി​വൈ​എ​സ്പി ജി.​ഡി വി​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ഴു​കോ​ൺ ഇ​ൻ​സ്‌​പെ​ക്ട​ർ റ്റി.​എ​സ് ശി​വ​പ്ര​കാ​ശ്, എ​സ്ഐ അ​നീ​സ്,

എ​സ്ഐ വി.​വി സു​രേ​ഷ്, എ​എ​സ്ഐ ഷി​ബു, എ​എ​സ്ഐ വി​ജ​യ​ൻ, സി​പി​ഒ ഉ​മേ​ഷ് ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment