കൊച്ചി: പ്രഭാത സവാരിക്കിറങ്ങിയ സൈക്കിള്‍ റൈഡറായ സ്തീയെയും കാല്‍നടയാത്രക്കാരായ മറ്റ് മൂന്ന് സ്ത്രീകളെയും ഉപദ്രവിച്ച സംഭവത്തില്‍ അക്രമിക്കായി അന്വേഷണം ഊര്‍ജിതമാക്കി. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ സമീപത്തെ കടയില്‍ നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്.
സുസുക്കി അക്സസ് സ്കൂട്ടറാണ് അക്രമി ഓടിച്ചിരുന്നത്. ഇയാള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ നമ്പര്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമല്ലാത്തതാണ് പോലീസിനെ വലയ്ക്കുന്നത്.
സംഭവത്തില്‍ സൈക്കിള്‍ റൈഡറായ സ്ത്രീ നല്കിയ പരാതിയിലാണ് എറണാകുളം സൗത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
ഇതുകൂടാതെ രണ്ടു പരാതികള്‍ കൂടി ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്നും സൗത്ത് പോലീസ് അറിയിച്ചു.
ഇന്നലെ രാവിലെയാണ് പനമ്പിള്ളിനഗര്‍, കടവന്ത്ര ഭാഗങ്ങളില്‍ സ്കൂട്ടറിലെത്തിയ യുവാവ് തങ്ങള്‍ക്ക് നേരേ അക്രമം നടത്തിയതായി സ്ത്രീകള്‍ പരാതിയില്‍ പറയുന്നത്.
എസ്എ റോഡില്‍ വൈറ്റില ഭാഗത്തുനിന്നും വരുമ്പോള്‍ കടവന്ത്ര ജംഗ്ഷനും മെട്രോ സ്റ്റേഷനും ഇടയ്ക്കുവച്ചാണ് സൈക്കളില്‍ റൈഡര്ക്ക്നേരേ അതിക്രമം നടന്നത്.
സ്കൂട്ടറിലെത്തിയ യുവാവ് പിന്നിലൂടെയെത്തി കയറിപ്പിടിക്കുകയായിരുന്നു. ഇവരുടെ കൂടെ പിന്നാലെ വരികയായിരുന്ന പരിശീലകന് പാഞ്ഞെത്തിയെങ്കിലും അക്രമി അതിവേഗത്തില്‍ സ്കൂട്ടര്‍ ഓടിച്ചു പോയി.
പിന്നീട് പനമ്പിള്ളി നഗറിലൂടെ നടക്കാനിറങ്ങിയ രണ്ട് വീട്ടമ്മമാര്‍ക്ക് നേരെയും സ്കൂട്ടറിലെത്തിയ ആളില്‍നിന്നും സമാന അനുഭവമുണ്ടായി.
ഇതേതുടര്‍ന്നാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. എല്ലാ സംഭവത്തിന് പിന്നിലും ഒരാള്‍ തന്നെയാണെന്നാണ് പോലീസിന്റെ നിഗമനം. സൈക്കിള്‍ റൈഡറായ ഇരുമ്പനം സ്വദേശിനി കമ്മീഷണറെ നേരില്‍ കണ്ടാണ് പരാതി നല്‍കിയത്.