ന്യൂഡല്‍ഹി: വായ്പാ തിരിച്ചടവുകള്‍ക്കുള്ള മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.
രാജ്യമൊട്ടാകെയുള്ള അടച്ചിടല്‍ വിവിധ ഘട്ടങ്ങളിലായി മേയ് 31വരെ നീട്ടിയ സാഹചര്യത്തിലാണ് മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടാന്‍ തീരുമാനിച്ചത്. ഇതോടെ ഓഗസ്റ്റ് 31വരെ വായ്പ തിരിച്ചടവുകള്‍ മാറ്റിവെയ്ക്കാം.
നേരത്തെ മാര്‍ച്ച് ഒന്നുമുതല്‍ മേയ് 31വരെ മൂന്നുമാസത്തേയ്ക്കാണ് മോറട്ടോറിയം പ്രഖ്യാപിച്ചത്. തിരിച്ചടവ് കാലാവധി വീണ്ടും നീട്ടിയതോടെ അടച്ചിടല്‍മൂലം പ്രതിസന്ധിയിലായ വ്യാപാര-വ്യവസായ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആശ്വാസമാകും.
റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവു വരുത്തി. രാജ്യത്ത് പണ ലഭ്യത ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതോടെ റിപ്പോ നിരക്ക് നാലു ശതമാനമായി.
റിവേഴ്സ് റീപോ നിരക്ക് 3.75ശതമാനത്തില്‍നിന്ന് 3.35 ശതമാനമാക്കിയും കുറച്ചു. എട്ടുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജും ആര്‍ബിഐ പ്രഖ്യാപിച്ചു. നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായി ആർബിഐ ഗവർണർ പറഞ്ഞു.
2020-21ലെ വളര്‍ച്ച നെഗറ്റീവിലെത്തും. കയറ്റുമതി 30 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഉള്ളത്. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ഈ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്ത്യക്ക് ശേഷിയുണ്ടെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി.
ജൂണിലായിരുന്നു പണവായ്പ നയയോഗം നടക്കേണ്ടിയിരുന്നത്. എന്നാൽ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെ നടത്താൻ തീരുമാനിക്കുകയായിരുന്നു.