പത്തനംതിട്ട: വിവാഹവാഗ്ദാനം നിരസിച്ച യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ പ്രവാസിയായ യുവാവിനെതിരേ കേസെടുത്തു.
കോന്നി പോലീസില്‍ യുവതി നല്കിയ പരാതിയെ തുടര്‍ന്നാണ ്കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വിവാഹ അഭ്യര്‍ഥന നടത്തുകയായിരുന്നു.
താന്‍ വിവാഹിതനാണെങ്കിലും ഭാര്യയുമായി ബന്ധം വേര്‍പ്പെടുത്തി കഴിയുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. യുവാവിനെ സംബന്ധിച്ച് യുവതിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പറയുന്നത് കളവാണെന്ന് ബോധ്യപ്പെട്ടു.
പിന്നീട് യുവതി മറ്റൊരു വിവാഹം ചെയ്തു. ഇതേത്തുടര്‍ന്ന് പക പൂണ്ട യുവാവ് ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് പരാതി. യുവതി പോലീസില്‍ പരാതി നല്‍കിയിട്ട് ഏറെ നാളായെങ്കിലും കേസെടുത്തിരുന്നില്ല.
കഴിഞ്ഞയിടെ വീണ്ടും പരാതികള്‍ ഉയര്‍ന്നതിനേ തുടര്‍ന്നാണ് കോന്നി പോലീസ് കേസെടുത്തത്. യുവാവ് വിദേശത്തായതിനാല്‍ അറസ്റ്റ് നടപടികളിലേക്ക് ഉടന്‍ കടക്കാനാകില്ലെന്ന നിലപാടിലാണ് പോലീസ്.