കണ്ണൂർ: സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമായ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ.
വായത്തൂർ സ്വദേശി അഭയ്(20) ആണ് പിടിയിലായത്. പഞ്ചായത്ത് പ്രസിഡന്റിന്റേത് ഉൾപ്പെടെ ചിത്രങ്ങൾ ഇയാൾ മോർഫ് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പാണ് പ്രദേശവാസികൾ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ കാണുന്നത്.
തുടർന്ന് നാട്ടുകാർ സംഘടിച്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രദേശത്ത് താമസിച്ചിരുന്ന അഭയ്ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനുൾപ്പെടെ കേസുണ്ട്.
മോർഫിംഗ് ആപ്പ് ഉപയോഗിച്ചാണ് ഇയാൾ ചിത്രങ്ങൾ എഡിറ്റ് ചെയ്തിരുന്നത്. ചിത്രങ്ങൾ സംഘടിപ്പിക്കാൻ ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരിക്കാമെന്നാണ് പോലീസ് നിഗമനം.