കണ്ണൂര്‍: വടകരയിലെ സൈബര്‍ ആക്രമണ പരാതിയില്‍ പ്രതികരണവുമായി കെ.കെ ശൈലജ. മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ലെന്ന് ശൈലജ പ്രതികരിച്ചു.
പോസ്റ്ററില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വികൃതമായി കൊടുത്തിട്ടുണ്ടെന്നാണ് പറഞ്ഞത്. പല കുടുംബ ഗ്രൂപ്പുകളിലും ഇത്തരം പോസ്റ്ററുകള്‍ പ്രചരിക്കുന്നുണ്ട്. ഇതിന് വേണ്ടി ഇറങ്ങിത്തിരിച്ചിട്ടുള്ള ഒരു സംഘമുണ്ട്.
അവരാണ് ഇത് ചെയ്യുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും ശൈലജ പറഞ്ഞു.
മോര്‍ഫ് ചെയ്ത വീഡിയോ ഇറങ്ങിയെന്ന് പറഞ്ഞിട്ടില്ല; പോസ്റ്ററില്‍ തന്റെ ചിത്രം മോര്‍ഫ് ചെയ്ത് വികൃതമായി കൊടുത്തിട്ടുണ്ട് എന്നാണ് പറഞ്ഞത്; കെ.കെ. ശൈലജ
![](https://www.rashtradeepika.com/library/uploads/2024/04/kk-shailaja.jpg)