മോസ്കോ: യുക്രെയ്നുമായുള്ള യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് റഷ്യ. ഇന്റർ കോണ്ടിനന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചത്.
രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായി കര, കടൽ, ആകാശ മാർഗങ്ങളിലൂടെ പരീക്ഷണം നടന്നു. നിരവധി തവണ പരീക്ഷണമുണ്ടായെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു പരീക്ഷണം.
യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ പൊടുന്നനെയുള്ള മിസൈൽ പരീക്ഷണമെന്നു പറയുന്നു. മേഖലയിലെ വർധിച്ചുവരുന്ന ഭീഷണികൾ മൂലവും പുതിയ ശത്രുക്കളും മറ്റും വർധിച്ചുവരുന്ന സാഹചര്യത്തിലും റഷ്യ എല്ലാറ്റിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യമാണെന്നു മിസൈൽ പരീക്ഷണശേഷം പുടിൻ പറഞ്ഞു.