കാര്യസാധ്യത്തിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി മനസുമടുത്ത് ആത്മഹത്യ ചെയ്യുകയും ഓഫീസിന് തീയിടുകയും വരെ ചെയ്തവരുടെ നാടാണ് കേരളം. ഗതികെട്ടിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന് സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ ബാങ്ക് ജീവനക്കാരില്‍ നിന്ന് മോശം അനുഭവം നേരിടേണ്ടിവന്ന മോസ്‌കോ സ്വദേശിയായ ഒരു വ്യക്തി ജീവനക്കാരോട് പകരംവീട്ടാന്‍ പ്രയോഗിച്ച മാര്‍ഗം അല്‍പ്പം വ്യത്യസ്തമായിരുന്നു. സംഭവിച്ചതിങ്ങനെയാണ്. ബാങ്കിലേക്ക് കടന്നുവന്ന രണ്ട് സുന്ദരിമാര്‍, അപ്രതീക്ഷിതമായ തുണിയൊക്കെ ഊരിയെറിഞ്ഞ് നൃത്തം തുടങ്ങിയപ്പോള്‍ ജീവനക്കാര്‍ക്ക് ആദ്യം കാര്യം മനസസ്സിലായില്ല. ഇവര്‍ക്കൊപ്പമെത്തിയയാള്‍ വിളിച്ചുപറഞ്ഞതോടെയാണ് ജീവനക്കാര്‍ക്ക് ഇത് തങ്ങള്‍ക്കുള്ള പണിയാണെന്ന് മനസ്സിലായത്. ഉപഭോക്താക്കളോട് എങ്ങനെ പെരുമാറണമെന്ന് ജീവനക്കാരെ ബോധ്യപ്പെടുത്താനായാണ് ഇയാള്‍ സുന്ദരിമാരുമായി ബാങ്കിലെത്തിയത്.
റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെര്‍ബാങ്കിന്റെ മോസ്‌കോയിലെ ഒരു ശാഖയിലാണ് സംഭവം. തന്നോട് അപമര്യാദയായി പെരുമാറിയ ജീവനക്കാരെ പാഠം പഠിപ്പിക്കുന്നതിനാണ് ഇയാള്‍ സുന്ദരിമാരുമായി എത്തിയത്. ഇയാള്‍ മൊബൈല്‍ ഫോണില്‍വെച്ചുകൊടുത്ത പാട്ടിനനുസരിച്ച് സുന്ദരിമാര്‍ വസ്ത്രങ്ങളോരോന്നായി അഴിച്ച് ഡാന്‍സ് തുടങ്ങി. കൗണ്ടറിന് മുകളില്‍ കയറിയും നഗ്നനൃത്തം തുടര്‍ന്ന യുവതികളെ നോക്കി നില്‍ക്കുകയല്ലാതെ ജീവനക്കാര്‍ക്ക് മറ്റ് വഴിയൊന്നുമുണ്ടായിരുന്നില്ല. തന്നെ വലിയ മാനസിക പിരിമുറുക്കത്തിലേയ്ക്ക് തള്ളിവിട്ട ജീവനക്കാരോടുള്ള മറുപടിയാണിതെന്ന് സുന്ദിരകളുമായെത്തിയ യുവാവ് പറഞ്ഞു. ഈ സംഭവത്തിന് മുമ്പ് തന്നെ ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നെന്നും എന്നാല്‍ ഈ രീതിയില്‍ പെരുമാറിയതിന്റെ കാരണം വ്യക്തമല്ലെന്നുമാണ് ബാങ്കധികൃതര്‍ നല്‍കുന്ന വിശദീകരണം. ബാങ്ക് അധികൃതര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചിരുന്നു. പോലീസ് ഉപഭോക്താവിനെതിരെ നടപടിയെടുത്തോ എന്നത് വ്യക്തമല്ല. കേരളത്തിലെ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാര്‍ക്കുനേരെയും ഇത്തരത്തിലെന്തെങ്കിലും മറുമരുന്ന് പ്രയോഗിച്ചാലറിയാം സ്വഭാവം നന്നാക്കുമോ എന്ന്.