തൊണ്ടി മുതലില്ല, കൂട്ടുപ്രതിയുടെ കുറ്റസമ്മതം മാത്രം; ഏഴുവർഷത്തിന് ശേഷം  മോഷണക്കേസിലെ പ്രതിക്ക് ഏഴുവർഷം തടവും പിഴയും വിധിച്ച് കോടതി

ഈ​രാ​റ്റു​പേ​ട്ട: കു​മാ​ര​ന​ല്ലൂ​രി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ഡി​ജി​റ്റ​ൽ കാ​മ​റ​യും മോ​ഷ്ടി​ച്ച കേ​സി​ൽ ഈ​രാ​റ്റു​പേ​ട്ട ന​ട​യ്ക്ക​ൽ ക​രി​യം​തോ​ട്ടം സാ​ഹി​ബി​ന് (ഷി​ഹാ​ബു​ദീ​ൻ – 37)ഏ​ഴു വ​ർ​ഷം ത​ട​വും 20,000 രൂ​പ പി​ഴ​യും. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി ആ​റു വ​ർ​ഷം ക​ഠി​ന ത​ട​വും, ഒ​രു വ​ർ​ഷം വെ​റു​തെ ത​ട​വു​മാ​ണു വി​ധി​ച്ചി​രി​ക്കു​ന്ന​ത്.

ശി​ക്ഷ പ്ര​ത്യേ​കം പ്ര​ത്യേ​ക​മാ​യി അ​നു​ഭ​വി​ക്ക​ണ​മെ​ന്നു ഏ​റ്റു​മാ​നൂ​ർ മ​ജി​സ്ട​റേ​റ്റ് സ​ന്തോ​ഷ് ദാ​സാ​ണു വി​ധി​ച്ച​ത്. കേ​സി​ൽ ഷി​ഹാ​ബു​ദീ​ന്‍റെ കൂ​ട്ട് പ്ര​തി​യാ​യ മു​ഹ​മ്മ​ദ് ഫൈ​സ​ൽ വി​സ്താ​രം ക​ഴി​ഞ്ഞ​പ്പോ​ൾ ത​ന്നെ കു​റ്റം സ​മ്മ​തി​ച്ചി​രു​ന്നു. തൊ​ണ്ടി മു​ത​ൽ ല​ഭി​ക്കാ​തി​രു​ന്ന കേ​സി​ൽ, ഈ ​കു​റ്റ​സ​മ്മ​ത​മൊ​ഴി​യും, മ​റ്റു തെ​ളി​വു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഷി​ഹാ​ബു​ദീ​നെ​തി​രെ കോ​ട​തി ശി​ക്ഷ​വി​ധി​ക്കു​ക​യാ​യി​രു​ന്നു.

2012 ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കു​മാ​ര​ന​ല്ലൂ​രി​ലെ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു ക​യ​റി​യ പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു കേ​സ്. ഭ​വ​ന ഭേ​ദ​ന​ത്തി​ന് 454, 461 വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും, മോ​ഷ​ണ​ത്തി​ന് 380 വ​കു​പ്പ് പ്ര​കാ​ര​വു​മാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ അ​റ​സ്റ്റു ചെ​യ്തു. കോ​ട​തി​യി​ൽ കേ​സി​ന്‍റെ വി​ചാ​ര​ണ ആ​രം​ഭി​ച്ച​പ്പോ​ൾ ത​ന്നെ ഷി​ഹാ​ബു​ദീ​ന്‍റെ കൂ​ട്ട് പ്ര​തി കു​റ്റം സ​മ്മ​തി​ച്ച് ശി​ക്ഷ ഏ​റ്റു​വാ​ങ്ങി. വാ​ദം പൂ​ർ​ത്തി​യാ​ക്കി​യ ഷി​ഹാ​ബു​ദീ​നെ കോ​ട​തി ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

454, 380 വ​കു​പ്പു​ക​ളി​ലാ​യി മൂ​ന്നു വ​ർ​ഷം വീ​തം ക​ഠി​ന ത​ട​വും പ​തി​നാ​യി​രം രൂ​പ വീ​തം പി​ഴ​യു​മാ​ണ് ശി​ക്ഷ. 461 വ​കു​പ്പ് പ്ര​കാ​രം ഒ​രു വ​ർ​ഷ​മാ​ണ് ത​ട​വ്. തൊ​ണ്ടി മു​ത​ൽ ക​ണ്ടെ​ടു​ക്കാ​ത്ത കേ​സി​ൽ പ്ര​തി​യ്ക്കെ​തി​രെ നി​ർ​ണാ​യ​ക​മാ​യ തെ​ളി​വു​ക​ളു​ടെ​യും, മൊ​ഴി​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ​വി​ധി​ച്ചി​രി​ക്കു​ന്ന​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി. ​അ​നു​പ​മ ഹാ​ജ​രാ​യി.

Related posts