കൊല്ലം :എസ്പി ഓഫീസിന് സമീപം നിരവധി കടകളിൽ മോഷണം. പ്രമോദിന്റെ ഉടമസ്ഥതയിലുള്ള എക്സൽ ഗ്രാഫിക്സ് സ്ഥാപനത്തിലെ സിസിടിവി കാമറ തകർത്തശേഷം 43000 രൂപയും പ്രിന്റിംഗിന് ഉപയോഗിക്കുന്ന സാധനങ്ങളും കവർന്നു.
രാവിലെ കടതുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണ വിവരം അറിയുന്നത് . സമീപത്തെ പല കടകളിൽ മോഷണം നടന്നതായാണ് വിവരം.സമീപത്തെ കമൽസ്റ്റുഡിയോവിൽനിന്ന് സ്റ്റുഡിയോ ഉപകരണങ്ങളും മറ്റും മോഷണം പോയി.
സമീപമുള്ള കാഷ്യൂ ഓഫീസിൽനിന്ന് ലാപ് ടോപ്പുകളും മോഷണം പോയതായി സൂചനയുണ്ട്. മോഷണം നടന്ന സ്ഥാപനങ്ങളിലെല്ലാം മോഷ്ടാക്കൾ പരമാവധി നാശനഷ്ടം വരുത്തിയിരിക്കുകയാണ്.
കടതുറക്കുന്നതോടെ മാത്രമെ വിവരങ്ങൾ അറിയാൻ കഴിയു. കടയുടമകൾ വിവരം അറിയിച്ചതിനെതുടർന്ന് കമ്മീഷണറുടെ നേതൃത്വത്തിൽ പോലീസെത്തി പരിശോധന നടത്തിവരികയാണ്.