വെഞ്ഞാറമൂട്: കടയില്‍ മോഷണം.20,000 രൂപയുടെ സാധനങ്ങള്‍ നഷ്ടമായി. പിരപ്പന്‍കോട് തൈയ്ക്കാട് ദിനേശിന്റെ ഉടമസ്ഥതയില്‍ സമന്വയ നഗറിനു സമീപമുള്ള മഹാലക്ഷ്മി ബേക്കറി ആൻഡ് സ്റ്റേഷനറിയിലാണ് മോഷണം നടന്നത്.
ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് കടയിലെ ഭക്ഷ്യോത്പന്നങ്ങളും ബേക്കറി സാധനങ്ങളും അപഹരിച്ചു. രാവിലെ കട തുറക്കാനെത്തിയപ്പോള്‍ ഷട്ടറിലെ പൂട്ട് അറുത്ത് മാറ്റിയ നിലയിലായിരുന്നു.
സമീപത്തെ വീട്ടിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും ഇന്നലെ പുലര്‍ച്ചെ രണ്ടിന് റോഡ് മുറിച്ച് കടന്ന് മുഖം മൂടി ധരിച്ച ഒരാള്‍ കടയുടെ സമീപത്തേക്ക് നീങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. വെഞ്ഞാറമൂട് പോലീസ് അന്വേഷണം ആരംഭിച്ചു.