മുംബൈ: മഹാരാഷ്ട്രയിലെ മുംബൈയിൽ മോഷണക്കേസിൽ പിടിയിലായ അഞ്ച് പ്രതികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേതുടർന്നു ഇവരുമായി സന്പർക്കത്തിലേർപ്പെട്ട 17 പോലീസുകാർ ക്വാറന്റൈനിൽ പോയി. നെഹ്റു നഗർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്വാറന്റൈനിൽ കഴിയുന്നത്.
കഴിഞ്ഞയാഴ്ച ഒരു ഇലക്ട്രോണിക് ഷോപ്പിൽ കവർച്ച നടത്തിയതിനെ തുടർന്നു ഏഴ് പേരെയാണ് പോലീസ് കസ്റ്റിഡിയിലെടുത്തത്. ഇവരിൽ കോവിഡ് സ്ഥിരീകരിച്ച അഞ്ച് പേരെയും ക്വാറന്റൈനിൽ ആക്കിയെന്നും അധികൃതർ പറഞ്ഞു.
കേസിലെ മറ്റ് രണ്ട് പ്രതികളുടെയും സാന്പിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം വരാനുണ്ട്. ഇവർ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.