കോട്ടയം: നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇരുചക്ര വാഹന മോഷണങ്ങൾ വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം സംക്രാന്തിയിൽനിന്ന് പൾസർ ബൈക്ക് മോഷണം പോയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ ബൈക്ക് ചെങ്ങന്നൂരിൽനിന്ന് കണ്ടെത്തുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിൽ നഗരത്തിലെ മാർക്കറ്റിൽനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂട്ടർ കണ്ടെത്തി. സ്കൂട്ടറിന്റെ താക്കോൽ ഇതിൽ തന്നെയുണ്ടായിരുന്നു. കണ്ട്രോൾ റൂം പോലീസ് നടത്തിയ അന്വേഷണത്തിൽ സകൂട്ടർ തിരുവല്ലയിൽ നിന്നും മോഷണം പോയതാണെന്ന് കണ്ടെത്തി.
ഇതു സംബന്ധിച്ചു തിരുവല്ല പോലീസ് സ്റ്റേഷനിൽ സ്കൂട്ടറിന്റെ ഉടമ മോഷണം പോകുന്ന സിസിടിവി ദൃശ്യങ്ങൾ അടക്കം പരാതിയും നല്കിയിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്്ടാവിനെക്കുറിച്ചു സൂചന ലഭിച്ചിട്ടുണ്ട്.
ഇതോടെയാണ് കോട്ടയം കേന്ദ്രീകരിച്ചു ബൈക്ക് മോഷണം സംഘങ്ങൾ തന്പടിക്കുന്നതായി പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. തുടർന്നു ഇത്തരം സംഘങ്ങളെ കണ്ടെത്തുന്നതിനായി പോലീസ് വിശദമായ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.