കൊല്ലം: മുളങ്കാടകം ക്ഷേത്രത്തിൽ നടന്ന രണ്ട് മോഷണങ്ങളിലേയും പ്രതി കഴിഞ്ഞ ദിവസം പിടിയിലായ17കാരൻ.ഇന്നലെ ഷാഡോ പോലീസിന്റെ പിടിയിലായ കൗമാരക്കാരനെ ചോദ്യം ചെയ്തതോടെയാണ് മുന്പ് നടന്ന മോഷണവും തെളിഞ്ഞത്.
ക്ഷേത്രത്തിലെ വഞ്ചി കുത്തിപൊളിച്ചുള്ള മോഷണം കൂടാതെ മറ്റ് രണ്ട് മോഷണങ്ങളിലും ഇയാൾ പ്രതിയാണ്. മുളങ്കാടകം ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം തീപിടുത്തമുണ്ടായതിനു പിന്നാലെ മോഷണം നടന്നിരുന്നു.
സിസി ടിവിയിൽ ദൃശ്യമായ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മോഷ്ടാവ് പിടിയിലായത്. മോഷ്ടാവ് ആണെന്ന് ആരും സംശയിക്കാത്ത വസ്ത്രധാരണരീതിയിലാണ് നടന്നിരുന്നത്.
വഞ്ചിയിലെ നോട്ടുകൾ കവർന്ന ശേഷം നാണയം അവിടെ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തവണയും നാണയങ്ങൾ അവിടെതന്നെ ഉപേക്ഷിച്ചിരുന്നു.കാമറകളുടെ ബന്ധം വിച്ഛേദിച്ചശേഷമാണ് വഞ്ചിതകർത്ത് പണം കവർന്നുവന്നിരുന്നത്.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഒരു മാസം മുന്പ് ഇതേ ക്ഷ്തേരത്തിൽ ഇയാൾ മോഷണം നടത്തിയിരുന്നുവെന്ന് തെളിഞ്ഞത്. ക്ഷേത്രത്തിൽ നടന്ന തീപിടുത്തവുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നു. ഇന്ന് ജുവനൈൽ കോടതിയിൽ ഹാജരാക്കും.