ജോർജിയ: റോക്ക്ഡെയ്ൽ കൗണ്ടിയിലെ വീട്ടിൽ മുഖംമൂടി ധരിച്ചു കവർച്ചക്കെത്തിയ മൂന്നു കൗമാരക്കാരെ വീട്ടുടമസ്ഥൻ വെടിവച്ചു കൊലപ്പെടുത്തി.
സെപ്റ്റംബർ 16 തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. വീടിനു മുന്പിൽ നിന്നിരുന്ന സമീപവാസികളായ മൂന്നു പേരെ കവർച്ച ചെയ്യുന്നതു കണ്ടാണ് വീട്ടുടമസ്ഥൻ പുറത്തേക്ക് നോക്കിയത്. ഇതിനിടയിൽ കവർച്ചക്കാരിൽ ഒരാൾ റിവോൾവർ ഉപയോഗിച്ചു ഇവർക്ക് നേരെ വെടിയുതിർത്തു.
കവർച്ചക്ക് വിധേയരായ മൂന്നു പേർക്കു പരുക്കേറ്റു. പിന്നെ വീട്ടുടമസ്ഥൻ ഒന്നും ചിന്തിച്ചില്ല. വീട്ടിലുണ്ടായിരുന്ന തോക്കെടുത്ത് മൂന്നു പേർക്കു നേരേയും ഇയാൾ വെടിവച്ചു. മാരകപ്രഹര ശേഷിയുടെ തോക്കാണ് ഉടമസ്ഥൻ ഉപയോഗിച്ചതെന്ന് സമീപ വീട്ടിലുണ്ടായിരുന്ന ഒരാൾ പോലീസിനെ അറിയിച്ചു.
പതിനഞ്ചും പതിനാറും വയസുള്ളവരായിരുന്നു വെടിയേറ്റു മരിച്ച മുഖം മൂടി ധരിച്ച മൂന്നു പേരെന്നും റോക്ക് ഡെയ്ൽ കൗണ്ടി ഷെറിഫ് എറിക്ക് ലെവറ്റ് പറഞ്ഞു. കൊല്ലപ്പെട്ട രണ്ടുപേർ സഹോദര·ാരാണ്.
വെടിവച്ചയാളെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും കേസൊന്നും ചാർജ് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിവരങ്ങളൊന്നും കൂടുതലായി പോലീസ് വെളിപ്പെടുത്തിയില്ല. ൃീയലൃ്യബസശഹഹലറബ2018ലെുേ18.ഷുഴ
റിപ്പോർട്ട്: പി.പി. ചെറിയാൻ