റൂം ഒഴിയുകയല്ല, ഇപ്പോള്‍ മടങ്ങിവരും! ഹോട്ടലില്‍ മുറിയെടുത്ത് ടിവി മോഷ്ടിച്ച പ്രതി അറസ്റ്റില്‍; പിടിയിലായത് പാലാരിവട്ടത്തുനിന്ന്‌

bijesh-lകൊ​ച്ചി: എ​റ​ണാ​കു​ളം നോ​ര്‍​ത്തി​ലെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്തു ടി​വി മോ​ഷ്ടി​ച്ച് ക​ട​ന്ന​യാ​ളെ നോ​ര്‍​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി ആ​ന്‍​ജി​ത് (22)നെ​യാ​ണ് നോ​ര്‍​ത്ത് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ പാ​ലാ​രി​വ​ട്ട​ത്തു​നി​ന്നാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. എ​റ​ണാ​കു​ള​ത്തി​നു പു​റ​മെ ആ​ല​പ്പു​ഴ​യി​ലും കോ​ഴി​ക്കോ​ട്ടും ഇ​യാ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു ഹോ​ട്ട​ലു​ക​ളി​ല്‍ മു​റി​യെ​ടു​ത്താ​ണ് ഇ​യാ​ള്‍ മോ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​ക്ക​ഴി​ഞ്ഞ നാ​ലി​ന് രാ​ത്രി ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത യു​വാ​വ് 11.45ഓ​ടെ പു​റ​ത്തു പോ​യി ഒ​രു പെ​ട്ടി​യു​മാ​യി വ​രി​ക​യും തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ടി​വി പെ​ട്ടി​യി​ലി​ട്ട് ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നു. കോ​ഴി​ക്കോ​ട്, ഫ​റൂ​ഖ് സ്വ​ദേ​ശി ബി​ജേ​ഷ് എ​ന്ന വ്യ​ക്തി​യു​ടെ പേ​രി​ലാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത​ത്. മു​റി​യെ​ടു​ത്ത ശേ​ഷം പു​റു​ത്തു പോ​യ ഇ​യാ​ള്‍ ഒ​രു പെ​ട്ടി​യു​മാ​യി റി​സെ​പ്ഷ​നി​ലേ​ക്ക് വ​രി​ക​യും. താ​ത്കാ​ലി​ക​മാ​യി റി​സ​പ്ഷ​നി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. സു​ഹൃ​ത്തി​ന് ന​ല്‍​കാ​നു​ള്ള പെ​ട്ടി​യെ​ന്നാ​ണ് ഇ​യാ​ള്‍ ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രോ​ട് പ​റ​ഞ്ഞ​ത്.

പി​ന്നീ​ട് പെ​ട്ടി​യു​മാ​യി മു​റി​യി​ലേ​ക്കും പു​റ​ത്തേ​ക്കും പ​ല ത​വ​ണ പോ​യ ശേ​ഷം 11.45ഓ​ടെ പെ​ട്ടി​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞു. റൂം ​ഒ​ഴി​യു​ക​യാ​ണോ എ​ന്ന് ജീ​വ​ന​ക്കാ​ര്‍ ചോ​ദി​ച്ച​പ്പോ​ള്‍ അ​ല്ലെ​ന്നും ഉ​ട​ന്‍ മ​ട​ങ്ങി വ​രു​മെ​ന്നു​മാ​ണ് ഇ​യാ​ള്‍ പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് രാ​ത്രി മു​റി​യു​ടെ പ​രി​സ​ര​ത്ത് പ​തി​വു പ​രി​ശോ​ധ​ന​ക്കു ചെ​ന്ന ജീ​വ​ന​ക്കാ​ര്‍ മു​റി തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് സം​ശ​യം തോ​ന്നി ക​യ​റി നോ​ക്കി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്.
എ​റ​ണാ​കു​ളം നോ​ര്‍​ത്ത് സി​ഐ വി​ബി​ന്‍​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related posts