ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​ന് പോ​യി തി​രി​കെ എ​ത്തി​യ​പ്പോ​ൾ കു​ടും​ബ​ത്തി​ൽ കൂ​ട്ട​ക്ക​ര​ച്ചി​ൽ; വാ​തി​ൽ ത​ക​ർ​ത്ത് ക​ള്ള​ൻ​കൊ​ണ്ടു​പോ​യ​ത് 40 പ​വ​ൻ

ചെ​റു​തു​രു​ത്തി (തൃ​ശൂ​ർ): ചെ​റു​തു​രു​ത്തി​യി​ൽ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 40 പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. മു​ഹ​മ്മ​ദ് മു​സ്ത​ഫ​യു​ടെ വീ​ട്ടി​ലാ​ണ് ആ​ളി​ല്ലാ​ത്ത സ​മ​യ​ത്ത് ക​വ​ർ​ച്ച ന​ട​ന്ന​ത്.

ബ​ന്ധു​വി​ന്‍റെ മ​ര​ണാ​ന​ന്ത​രച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ​നി​യാ​ഴ്ച മു​സ്ത​ഫ​യും കു​ടും​ബ​വും പോ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന കാ​ര്യം വീ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്.

ശ​നി​യാ​ഴ്ച രാ​ത്രി​യാ​കാം ക​വ​ർ​ച്ച ന​ട​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്.

വീ​ടി​ന്‍റെ വാ​തി​ൽ വാ​തി​ല്‍ ക​മ്പി​പ്പാ​ര​യും പി​ക്കാ​സും ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​ട​ന്നി​രി​ക്കു​ന്ന​ത്. ചെ​റു​തു​രു​ത്തി പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment