കടകുത്തിത്തുറന്നെങ്കിലും പണപ്പെട്ടി തുറക്കാനായില്ല; ഓറഞ്ചും മുന്തിരിയും, പിസ്തയും കശുവണ്ടിയുമടക്കം ഏഴായിരത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച് കള്ളൻ


കാ​ട്ടാ​ക്ക​ട : ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. വി​ള​പ്പി​ൽ​ശാ​ല മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ സ​തീ​ഷ് കു​മാ​റി​ന്‍റെ തേ​ജ​സ് ഫ്രൂ​ട്‌​സ് & സ്റ്റോ​റി​ലാ​ണ് രാ​ത്രി ക​വ​ർ​ച്ച ന​ട​ന്ന​ത്.​ക​ട​യു​ടെ മു​ൻ​വാ​തി​ലിന്‍റെ പു​ട്ട് ത​ക​ർ​ത്ത് അ​ക​ത്തു ക​ട​ന്ന മോ​ഷ്ടാ​വ് കി​ലോ ക​ണ​ക്കി​ന് ആ​പ്പി​ൾ, മു​ന്തി​രി, ഓ​റ​ഞ്ച്, പാ​യ്ക്ക​റ്റു​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ​ല​ത​രം പ​ല​ഹാ​ര​ങ്ങ​ൾ, വി​ല​കൂ​ടി​യ മി​ഠാ​യി​ക​ൾ, ഇ​രു​പ​തോ​ളം പാ​യ്ക്ക​റ്റ് പി​സ്ത, പ​ത്ത് പാ​യ്ക്ക​റ്റ് ക​ശു​വ​ണ്ടി പ​രി​പ്പ് എ​ന്നി​വ​യാ​ണ് ക​വ​ർ​ന്ന​ത്.

പ​ണ​വും മ​റ്റ് സാ​ധ​ന​ങ്ങ​ളും സൂ​ക്ഷി​ച്ചി​രു​ന്ന ഉ​ള്ളി​ലെ ഷ​ട്ട​റി​ന്‍റെ പു​ട്ട് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. ഏ​ക​ദേ​ശം ഏ​ഴാ​യി​ര​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ പ​റ​ഞ്ഞു.

ഇ​ന്ന് പു​ല​ർ​ച്ചെ 5.30ന് ​സ​തീ​ഷ് കു​മാ​ർ ക​ട തു​റ​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം അ​റി​യു​ന്ന​ത്.ഉ​ട​ൻ വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.

സി ​ഐ സു​രേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.പോലീസ് സ​മീ​പ ​ക​ട​ക​ളി​ലെ സി​സി റ്റി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.

Related posts

Leave a Comment