മുഹമ്മ: വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ അഞ്ചുപവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് കടന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 22ാം വാർഡ് പുളിക്കിപറമ്പ് സുന്ദർലാലിന്റെ ഭാര്യ രാഗിണിയുടെ മാലയാണ് കവർന്നത്.
കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു മോഷണം. വീടിന്റെ അടുക്കള വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് സുന്ദർലാലിനും മകൾക്കുമൊപ്പം കിടക്കുകയായിരുന്ന രാഗിണിയുടെ കഴുത്തിൽ കിടന്ന മാലയാണ് പൊട്ടിച്ചെടുത്തത്.
കഴുത്തിൽ വേദന തോന്നി ഉണർന്ന രാഗിണി മോഷ്ടാവിനെ കണ്ടതോടെ ബഹളം വയ്ക്കുകയും സുന്ദർലാൽ ഉണർന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാർ പിന്നാലെ ഓടിയെങ്കിലും പിടികൂടുവാനായില്ല.