നെടുമങ്ങാട് : ആളില്ലാതിരുന്ന സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് പണം കവര്‍ന്നതായി പരാതി. കരിപ്പൂര്‍ ഇരുമരം പോസ്റ്റ് ഓഫീസിനുസമീപം കരകുളം എച്ച്സി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്.
ഒരു ലക്ഷത്തി ഇരുപത്തി ആറായിരത്തി അഞ്ഞൂറ് രൂപ മോഷണംപോയതായി ഉടമപറഞ്ഞു.ബന്ധുവിന്റെ വിവാഹസത്കാരത്തിന് പങ്കെടുക്കാന്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ണികൃഷ്ണനും ഭാര്യയും കുട്ടികളും പാരിപ്പള്ളിയില്‍ പോയതായിരുന്നു.
തിരികെ ഞായറാഴ്ച രാത്രി വീട്ടിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. കിടപ്പ് മുറിയിലെ കബോര്‍ഡുകള്‍ തകര്‍ത്തനിലയിലും അലമാരയിലെ തുണികള്‍ തറയില്‍ വലിച്ചുവാരിയിട്ടനിലയിലുമായിരുന്നു.
ബാങ്കില്‍ വച്ചിട്ടുള്ള സ്വര്‍ണപ്പണയത്തിന്റെ പണമാണ് മോഷ്ടിക്കപ്പെടതെന്നും ഉണ്ണികൃഷ്ണന് പറഞ്ഞു.വലിയമലപോലീസ് കേസെടുത്തു. ഡോഗ്സ്ക്വാഡ്,ഫിങ്കര്‍പ്രിന്റ് വിഭാഗം എന്നിവര്‍ പരിശോധന നടത്തി.