അടൂര്‍: സ്വകാര്യബാങ്കിന്റെ കളക്ഷന്‍ ഏജന്റായ യുവതിയെ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ അന്വേഷണം തുടരുന്നു.
ഇന്നലെ വൈകുന്നേരം മുണ്ടപ്പള്ളി കാട്ടില്‍മുക്ക് ഭാഗത്താണ് ചാരുംമൂട് താമരക്കുളം തുണ്ടില്‍ വീട്ടില്‍ അശ്വതി ആക്രമണത്തിനിരയായത്.
ഇസാഫ് ബാങ്കിലെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് പണം ശേഖരിച്ചശേഷം സ്കൂട്ടറില്‍ മടങ്ങുകയായിരുന്ന അശ്വതിയെ വാഹനം തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നു.
1.75 ലക്ഷത്തോളം രൂപ നഷ്ടമായെന്നാണ് അശ്വതിയുടെ മൊഴി.പണമടങ്ങിയ ബാഗ് തട്ടിയെടുത്തശേഷം ഭര്‍ത്താവ് കൃഷ്ണകുമാര്‍ അശ്വതിയെ കുറ്റിക്കാട്ടിലേക്കു കൊണ്ടുപോയി ദേഹത്തു പെട്രോളൊഴിച്ചതായും മൊഴിയില്‍ പറയുന്നു.
യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഓടിക്കൂടിയപ്പോള്‍ സംഘം ബാഗുമായി ബൈക്കില്‍ രക്ഷപ്പെട്ടു.
സ്ഥലത്തെത്തിയ അടൂര്‍ പോലീസ് അശ്വതിയെ ആശുപത്രിയിലെത്തിച്ചശേഷം മൊഴി രേഖപ്പെടുത്തി. തെങ്ങമം സ്വദേശി കൃഷ്ണകുമാറിനും സംഘത്തിനുമെതിരേ പോലീസ് കേസെടുത്തു.
ഇവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകായണെന്ന് പോലീസ് പറഞ്ഞു.അശ്വതിയും കൃഷ്ണകുമാറും തമ്മില്‍ ഏറെ നാളായി പിണങ്ങിക്കഴിയുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.