സിസിടിവി ചതിച്ചു! സ്വര്‍ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയില്‍ എത്തി; അഞ്ചര പവന്റെ സ്വര്‍ണവുമായി മുങ്ങി; പൂന്തുറ സ്വദേശിനി നാസില കുടുങ്ങി

arrestതി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ജ്വ​ല്ല​റി​യി​ൽ എ​ത്തി അ​ഞ്ച​ര പ​വ​ന്‍റെ സ്വ​ർ​ണം അ​പ​ഹ​രി​ച്ച യു​വ​തി​യെ വ​ഞ്ചി​യൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. പൂ​ന്തു​റ സ്വ​ദേ​ശി​നി നാ​സി​ല (26)യെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​യൂ​ർ​വേ​ദ കോ​ള​ജി​ന് സ​മീ​പ​ത്തെ ജ്വ​ല്ല​റി​യി​ൽ അ​ക്ഷ​യ തൃ​ദീ​യ ദി​ന​ത്തി​ൽ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ർ​ദ ധ​രി​ച്ച് സ്വ​ർ​ണം വാ​ങ്ങാ​നെ​ത്തി​യ യു​വ​തി ജ്വ​ല്ല​റി​യി​ൽ നി​ന്നും സ്വ​ർ​ണാ​ഭ​ര​ണം തെ​ര​ഞ്ഞെ​ടു​ക്ക​വേ​യാ​ണ് അ​ഞ്ച​ര​പ​വ​ന്‍റെ വ​ള അ​പ​ഹ​രി​ച്ച​ത്.

ജൂ​വ​ല​റി​യി​ൽ ന​ല്ല തി​ര​ക്കാ​യി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ ജ്വ​ല്ല​റി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ മോ​ഷ​ണ വി​വ​രം അ​റി​ഞ്ഞ​ത്. ജ്വ​ല്ല​റി മാ​നേ​ജ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് വ​ഞ്ചി​യൂ​ർ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്.

നേ​ര​ത്തെ ആ​യൂ​ർ​വേ​ദ കോ​ള​ജി​ന് സ​മീ​പ​ത്തെ മ​റ്റൊ​രു ജൂ​വ​ല​റി​യി​ൽ നി​ന്നും യു​വ​തി സ​മാ​ന​രീ​തി​യി​ൽ സ്വ​ർ​ണം അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts